Mental Health pexels
Health

'അവിഹിതം' എങ്ങനെ സംഭവിക്കുന്നു?

അവിഹിതത്തിന് പിന്നില്‍ കാമമോ വിരസതയോ മാത്രമായിരിക്കണമെന്നില്ല നിലവിലെ ബന്ധത്തില്‍ മരവിപ്പ് എന്ന അവസ്ഥ ഉണ്ടാകുന്നതും ഒരു ഘടകമായി പ്രവര്‍ത്തിക്കാമെന്നും അവര്‍ പറയുന്നു.

അഞ്ജു സി വിനോദ്‌

വിവാഹ ബന്ധത്തില്‍ എപ്പോഴും കല്ലുകടിയുണ്ടാക്കുന്ന വാക്കാണ് 'അവിഹിതം'. ഇത്രയും നല്ല ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവ് ഉണ്ടായിട്ടും കുടുംബമുണ്ടായിട്ടും എങ്ങനെയാണ് ആളുകള്‍ അവിഹിതത്തില്‍ ചെന്നു ചാടുന്നത്. അതിന് പിന്നില്‍ പലപ്പോഴും നമ്മള്‍ കരുതുന്ന കാരണങ്ങള്‍ ആയിരിക്കണമെന്നില്ലെന്ന് പ്രമുഖ സൈക്കോതെറാപ്പിസ്റ്റ് ആയ എസ്തര്‍ പെരെല്‍ വ്യക്തമാക്കുന്നു.

പങ്കാളിക്കപ്പുറം മറ്റൊരാളെ തിരഞ്ഞെടുക്കുന്നത് ഖേദകരമാണ്. എന്നാല്‍ അവഗണിക്കരുതാത്ത ചില ഘടകങ്ങള്‍ ഇക്കാര്യത്തില്‍ പരിശോധിക്കേണ്ടത് പ്രധാനമാണെന്നും എസ്തര്‍ പെരെല്‍ തന്‍റെ 45 വര്‍ഷത്തെ പ്രവര്‍ത്തി പരിചയത്തില്‍ നിന്ന് പറയുന്നു. അവിഹിതത്തിന് പിന്നില്‍ കാമമോ വിരസതയോ മാത്രമായിരിക്കണമെന്നില്ല നിലവിലെ ബന്ധത്തില്‍ മരവിപ്പ് എന്ന അവസ്ഥ ഉണ്ടാകുന്നതും ഒരു ഘടകമായി പ്രവര്‍ത്തിക്കാമെന്നും അവര്‍ പറയുന്നു.

ബന്ധത്തിനുള്ളിലെ നിരസിക്കല്‍, വഞ്ചന, വിച്ഛേദിക്കല്‍, അല്ലെങ്കില്‍ അന്യവല്‍ക്കരണം, ഏകാന്തത തുടങ്ങിയ കാരണങ്ങളും പിന്നില്‍ ഉണ്ടാകാം. ചില പങ്കാളികള്‍ തമ്മില്‍ പരസ്പരം വലിയ ബന്ധം തന്നെ ഉണ്ടാകണമെന്നില്ല. എന്നിരുന്നാലും ബന്ധം കാലക്രമേണ നിശ്ചലം അല്ലെങ്കില്‍ മരവിപ്പ് അനുഭവപ്പെടുന്നതു തന്നെയാണ് വലിയ ഘടകമെന്ന് എസ്തര്‍ പെരെല്‍ പറയുന്നു.

അവിടെ അടുപ്പമെന്നത് ഒരു ശീലം മാത്രമാകുന്നു. ഗാര്‍ഹിത പരിചയത്തില്‍ അഭിനിവേശം ശ്വാസം മുട്ടുന്നു. വിവാഹ ബന്ധത്തില്‍ എപ്പോഴും ഉണര്‍വ് ഉണ്ടായിരിക്കണമെന്ന് എസ്തര്‍ പെരെല്‍ വ്യക്തമാക്കുന്നു. എനിക്ക് അവളെ അല്ലെങ്കില്‍ അവനെ നന്നായി അറിയാമെന്ന മട്ടില്‍ മുന്നോട്ടു പോകുന്നതിന് പകരം ദിവസവും അവരെ കൂടുതല്‍ അറിയാനും അടുക്കാനും ശ്രമിക്കുക.

കുട്ടികള്‍ക്ക് സാധാനം വാങ്ങുക, പലചരക്ക് ലിസ്റ്റ്, നെറ്റ്ഫ്ലിക്സ് സീരീസ് എന്നിങ്ങനെയുള്ള ദൈനംദിന തിരക്കുകളിൽ വീഴുന്നതിനു പകരം, ദിവസങ്ങളെ കുറച്ചുകൂടി ക്രിയാത്മകമാക്കുക. കഥകള്‍ പങ്കുവയ്ക്കുക, പുതിയൊരു പാചകക്കുറിപ്പ് പരീക്ഷിക്കുക, പുതിയ ശീലം തുടങ്ങുക, അല്ലെങ്കിൽ ഒരുമിച്ച് അപരിചിതമായ എന്തെങ്കിലും ചെയ്യുക എന്നിവയാണ്. പരസ്പരം വ്യത്യസ്തമായി കാണുക എന്നതാണ് പ്രധാന കാര്യം.

ദീർഘകാല ബന്ധങ്ങൾ നിലനിർത്തുക എന്നതിനർത്ഥം നിങ്ങളുടെ പങ്കാളി ഒരു ദിവസം നിങ്ങളുടെ പ്രതിബിംബമായി മാറുമെന്ന ഫാന്റസി ചിന്ത ചിലരിലുണ്ട്. എന്നാല്‍ അത് വെറും തെറ്റിദ്ധാരണയാണ്. നിങ്ങള്‍ക്ക് ഒരിക്കലും മറ്റൊരാളെ നിങ്ങളെ പോലെയാക്കാന്‍ സാധിക്കില്ല.

പിന്നെ എന്തിനാണ് ആളുകൾ വഞ്ചിക്കുന്നത്? പലപ്പോഴും, അവർ മറ്റൊരാളെ അന്വേഷിക്കുന്നതുകൊണ്ടല്ല - അവർ സ്വയം അന്വേഷിക്കുന്നതുകൊണ്ടാണ് ഇത്തരം അവിഹിതങ്ങള്‍ സംഭവിക്കുന്നത്. ആ അന്വേഷണം ആരംഭിക്കുന്നത് നിങ്ങളുടെ പങ്കാളിയെ ശരിയാക്കുന്നതിലൂടെയല്ല, മറിച്ച് നിങ്ങളുടെ സ്വന്തം ആഗ്രഹവും ആശ്ചര്യവും വീണ്ടും ഉണർത്തുന്നതിലൂടെയാണെന്ന് പെരെൽ പറയുന്നു.

Mental Health: This Is the Real Reason People Cheat

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

SCROLL FOR NEXT