AI Image 
India

2 ലക്ഷം വരെ സ്റ്റൈപ്പന്‍ഡ്, 10 ാം ക്ലാസുകാര്‍ക്കും അവസരം; ഇന്റേണ്‍ഷിപ്പ് വാഗ്ദാനം ചെയ്ത് ഇന്ത്യന്‍ സിഇഒ

എഐ എന്‍ജിനീയര്‍, 'ഗ്രോത്ത് മജീഷ്യന്‍' എന്നീ തസ്തികകളിലാണ് ഒഴിവുകള്‍

സമകാലിക മലയാളം ഡെസ്ക്

പ്രതിമാസം 1 ലക്ഷം മുതല്‍ 2 ലക്ഷം രൂപ വരെ സ്റ്റൈപ്പന്‍ഡ് വാഗ്ദാനം ചെയ്യുന്ന ഇന്റേണ്‍ഷിപ്പ് അവസരവുമായി സിദ്ധാര്‍ത്ഥ് ഭാട്ടിയ. ജൗരവ അകയുടെ സഹസ്ഥാപകനും സിഇഒയുമാണ് സിദ്ധാര്‍ത്ഥ്. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് ഇക്കാര്യം അദേഹം വ്യക്തമാക്കിയത്.

എഐ എന്‍ജിനീയര്‍, 'ഗ്രോത്ത് മജീഷ്യന്‍' എന്നീ തസ്തികകളിലാണ് ഒഴിവുകള്‍. ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും ഈ തസ്തികകളിലേക്ക് അപേക്ഷിക്കാം. ഇതിന് ഔദ്യോഗിക ബിരുദത്തിന്റെ ആവശ്യമില്ല. അപേക്ഷാ രീതിയും തികച്ചും വ്യത്യസ്തമാണ്. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഭാട്ടിയയുടെ പോസ്റ്റിന് താഴെ തങ്ങളുടെ കഴിവും താല്‍പ്പര്യവും പ്രകടിപ്പിച്ച് നേരിട്ട് കമന്റ് ചെയ്യണം.

ഇന്റേണ്‍ഷിപ്പുകള്‍ പൂര്‍ണ്ണമായും റിമോട്ട് ആയതിനാല്‍ ഇന്ത്യയിലുടനീളമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് സൗകര്യപ്രദമായി ജോലി ചെയ്യാം. അപേക്ഷിക്കാന്‍, താത്പര്യമുള്ളവര്‍ സിഇഒ സിദ്ധാര്‍ത്ഥ് ഭാട്ടിയയുടെ ലിങ്ക്ഡ്ഇന്‍ പോസ്റ്റിന് താഴെ, എന്തുകൊണ്ട് തങ്ങളെ തെരഞ്ഞെടുക്കണമെന്നും ജൗരവ അകയില്‍ ജോലി ചെയ്യുന്നതില്‍ തങ്ങള്‍ക്കുള്ള ആവേശം എന്താണെന്നും വിശദീകരിച്ച് കമന്റ് ചെയ്താല്‍ മതി. മറ്റുള്ളവരെ നിര്‍ദ്ദേശിക്കാനും അദ്ദേഹം പോസ്റ്റില്‍ പറയുന്നുണ്ട്.

പോസ്റ്റ് വൈറലാക്കുകയും ലിങ്ക്ഡ്ഇന്‍ ഉപയോക്താക്കളില്‍ നിന്ന് വലിയ ശ്രദ്ധ നേടുകയും ചെയ്തു. കമന്റ് ബോക്സ് ഉദ്യോഗാര്‍ത്ഥികളുടെ അപേക്ഷകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

Siddharth Bhatia has an internship opportunity offering a stipend of Rs 1 lakh to Rs 2 lakh per month

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഷ്ട്രീയ വിമര്‍ശനം ആകാം, വ്യക്തിപരമായ അധിക്ഷേപം പാടില്ല; പിഎംഎ സലാമിനെ തള്ളി ലീഗ് നേതൃത്വം

'ലാലേട്ടന് ഒപ്പം ആര് എന്ന ചോദ്യത്തിന് ഇനി പ്രസക്തിയില്ല' അച്ഛനോളം എത്താൻ വൻ കുതിച്ചുചാട്ടമാണ് അപ്പു നടത്തിയിരിക്കുന്നത്'

പാചകവാതകം കരുതലോടെ ഉപയോ​ഗിക്കാം, ​ഗ്യാസ് സ്റ്റൗ ഉപയോ​ഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ദിവസവും 8 ഗ്ലാസ്സ് വെള്ളം കുടിക്കേണ്ട ആവശ്യമുണ്ടോ?

പ്രണവിനെ കണ്ട് എഴുതിയ കഥാപാത്രം; നെഗറ്റീവ് ഷെയ്ഡ് ചെയ്യാന്‍ അദ്ദേഹവും കാത്തിരിക്കുകയായിരുന്നു; രാഹുല്‍ സദാശിവന്‍

SCROLL FOR NEXT