ഉത്കണ്ഠയെ മറികടക്കാൻ സഹായിക്കുന്ന 5 പൂക്കൾ

സമകാലിക മലയാളം ഡെസ്ക്

ലാവെണ്ടര്‍

ലാവെണ്ടര്‍ പൂക്കളുടെ മണം ഉത്കണ്ഠയെയും സമ്മര്‍ദ്ദത്തെയും അകറ്റാൻ സഹായിക്കും. അരോമതെറാപ്പിക്കായി ലാവെണ്ടര്‍ ഉപയോഗിക്കാറുണ്ട്

ചമോമൈൽ

ചമോമൈൽ ഒരു ഔഷധ സസ്യം കൂടിയാണ്. ചമോമൈൽ ചായ കുടിക്കുന്നത് ഉത്കണ്ഠ കുറയ്ക്കാന്‍ സഹായിക്കും.

മുല്ല

മുല്ലപ്പൂവിന്റെ ഫ്രഷ്‌നസ് നല്‍കുന്ന സുഗന്ധം സമ്മര്‍ദ്ദവും ഉത്കണ്ഠയും അകറ്റാന്‍ സഹായിക്കുന്നു.

റോസ്

റോസപ്പൂക്കളുടെ മണം അരോമതെറാപ്പിയ്ക്കായി ഉപയോഗിക്കുന്നു. ഇത് ഉത്കണ്ഠയും സമ്മര്‍ദ്ദവും അകറ്റുന്നു

പാഷന്‍ ഫ്ലവർ

പാഷന്‍ ഫ്രൂട്ടിന്റെ പൂക്കളാണ് പാഷൻ ഫ്ലവർ. ഫ്ലേവനോയ്ഡുകൾ, മാൾട്ടോൾ, ഇൻഡോൾ ആൽക്കലോയിഡുകൾ, ക്രിസിൻ എന്നിവയുൾപ്പെടെയുള്ള നിരവധി ഘടകങ്ങൾ അടങ്ങിയ ഈ പൂക്കൾ ഉത്കണ്ഠ അകറ്റുന്നതിന് സഹായിക്കും.