ചർമ്മ സംരക്ഷണത്തിന് വിറ്റാമിൻ ഇ അടങ്ങിയ പഴങ്ങൾ

സമകാലിക മലയാളം ഡെസ്ക്

കിവി

ചർമ്മ സംരക്ഷണത്തിന് ആവശ്യമായ വിറ്റാമിൻ ഇ ധാരാളം അടങ്ങിയിട്ടുണ്ട് കിവി പഴത്തിൽ. കൂടാതെ കിവി പഴം ഒരു മികച്ച ആന്റി- ഓക്സിഡന്റ് സ്രോതസ്സ് ആണ്.

മാമ്പഴം

ചർമ്മ കോശങ്ങളുടെ ഓക്സിഡേറ്റീവ് തകരാർ പരിഹരിക്കുന്നതിനും പ്രതിരോധ ശേഷി കൂട്ടുന്നതും മാമ്പഴം ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.

അവക്കാഡോ

വിറ്റാമിൻ ഇ-യുടെ മികച്ച സ്രോതസ്സ് ആയ അവക്കാഡോ ചർമ്മത്തിനും ചർമ്മത്തിലുണ്ടാകുന്ന വീക്കം തടയാനും നല്ലതാണ്.

ബ്ലാക്ക് ബെറി

ധാരാളം വിറ്റാമിൻ ഇ അടങ്ങിയ ബ്ലാക്ക്‌ബെറിയിൽ മികച്ച ആന്റി-ഓക്സിഡന്റ് ​ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇവ ചർമ്മത്തിന്റെ ആരോ​ഗ്യം നിലനിർത്താൻ സഹായിക്കും.

പപ്പായ

ചർമ്മത്തിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്തുന്നതിന് പപ്പായ കഴിക്കുന്നത് വളരെ നല്ലതാണ്. പപ്പായയിൽ ധാരാളം വിറ്റാമിൻ ഇയുടെ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്.

റോസ്‌ബെറി

ചർമ്മത്തിന്റെ ഇലാസ്റ്റിസിറ്റി നിലനിർത്താനും ഫ്രീ റാഡിക്കൽസ് ചെറുക്കാനും റോസ്ബെറിയിൽ അടങ്ങിയ വിറ്റാമിനുകളും ധാതുക്കളും സഹായിക്കും

ആപ്രികോട്ട്

വിറ്റാമിൻ ഇ-യ് ക്കൊപ്പം ചർമ്മ കോശങ്ങളിൽ ജലാംശം നിലനിർത്താൻ ആപ്രിക്കോട്ടിന് സാധിക്കും.