പറ്റിക്കാൻ നോക്കേണ്ട, മാതളം തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കാം

സമകാലിക മലയാളം ഡെസ്ക്

പോഷകഗുണത്തിലും രുചിയിലും മാതളം മികച്ചതാണ്. ഫൈബർ, വൈറ്റമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ തുടങ്ങി നിരവധി പോഷക​ങ്ങള്‍ മാതളത്തില്‍ അടങ്ങിയിട്ടുണ്ട്.

ശരീരത്തിലെ രക്തക്കുറവു പരിഹരിക്കാന്‍ മാതളനാരങ്ങ ബെസ്റ്റാണ്. കൂടാതെ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും തലച്ചോറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിലും മാതളനാരങ്ങ പതിവായി കഴിക്കുന്നത് സഹായിക്കും.

എന്നാല്‍ മിക്കവരും നേരിടുന്ന പ്രശ്‌നമാണ് മാർക്കറ്റുകളിൽ നിന്ന് മാതളം വാങ്ങി വീട്ടിലെത്തുമ്പോൾ അവ അഴുകിയതും ചീഞ്ഞതുമായ നിലയിലായിരിക്കും കാണപ്പെടുന്നത്.

മിക്കതും മരുന്നടിച്ച് പഴുപ്പിച്ചവയാകും. ഇവയെ ഒറ്റനോട്ടത്തില്‍ തിരിച്ചറിയുക ബുദ്ധിമുട്ടാണ്. എന്നാല്‍ ഇനി മാതളം പൊളിച്ചു നോക്കാതെ തന്നെ നല്ല പഴുത്ത മാതളം തിരിച്ചറിയാനാകും.

ആകൃതി

പഴുത്ത മാതളത്തിന് ഷഡ്ഭുജാകൃതി (ഹെക്‌സഗൺ) ആയിരിക്കും ഉള്ളത്. കൂടാതെ അതിന്‍റെ വശങ്ങൾ തള്ളിയ നിലയിലും തോട് പരുക്കനുമായിരിക്കും. തോടിൽ നിറവ്യത്യാസങ്ങളും ഉണ്ടാകും. അല്ലാത്തവ നല്ല വൃത്താകൃതിയിലും തോട് മിനുസമുള്ളതും ആയിരിക്കും.

തട്ടി നോക്കാം

കൃത്യമായി പഴുത്ത മാതളത്തിൽ തട്ടിനോക്കുമ്പോൾ കനത്ത, പൊള്ളയായ ശബ്ദം ഉണ്ടാകും. എന്നാൽ പഴുക്കാത്തവയിൽ തട്ടുമ്പോൾ ശബ്ദം ഉണ്ടാവില്ല.

ഭാരം

പഴുക്കാത്ത മാതളത്തെക്കാള്‍ പഴത്ത മാതളത്തിന് ഭാരമുണ്ടാകും.