സമകാലിക മലയാളം ഡെസ്ക്
മേക്കപ്പ് ഇന്ന് സൗന്ദര്യ സംരക്ഷണത്തിന്റെ പ്രധാന ഭാഗങ്ങളില്‍ ഒന്നാണ്. എല്ലാ ദിവസവും മേക്കപ്പ് ചെയ്താണ് മിക്ക ആളുകളും പുറത്തിറങ്ങുന്നത്.
മേക്കപ്പ് ആത്മവിശ്വാസം നല്‍കുന്ന ഒന്നാണെങ്കില്‍ ഇത് കൃത്യമായി നീക്കം ചെയ്യാതിരിക്കുന്നതും പ്രതികൂല സാഹചര്യം സൃഷ്ടിക്കും.
ഫൗണ്ടേഷന്‍ ക്രീമുകള്‍ രാത്രി മുഴുവന്‍ മുഖത്ത് അണിയുകയാണെങ്കില്‍ സെബേഷ്യസ് ഗ്രന്ഥികളുടെ നാളികളും രോമാകൂപങ്ങളും അടഞ്ഞ് മുഖക്കുരു ഉണ്ടാകാനുള്ള സാധ്യത ഏറും.
വരണ്ട ചര്‍മമുള്ളവര്‍ ഏറെനേരം മേക്കപ്പ് അണിഞ്ഞാല്‍ ചര്‍മം വിണ്ടു കീറുകയും തടിപ്പുകള്‍ രൂപപ്പെടുകയും ചെയ്യാന്‍ ഇടയുണ്ട്. സെന്‍സിറ്റീവ് ചര്‍മമുള്ളവരില്‍ ചൊറിച്ചില്‍, ചുവന്ന തടിപ്പുകള്‍ എന്നിവ ഉണ്ടാകാം.
മേക്കപ്പ് ധരിച്ചുകൊണ്ട് ഉറങ്ങിയാല്‍ ചര്‍മത്തിന്റെ ഉപരിതലത്തിലുള്ള മൃതകോശങ്ങളുടെ സ്വതവേയുള്ള പുറംതള്ളുന്നതിനെ ബാധിക്കുകയും ചര്‍മ കോശങ്ങളുടെ പുനരുജ്ജീവനത്തെ തടയുകയും ചെയ്യും.
മസ്‌ക്കാര, ഐ ലൈനര്‍ തുടങ്ങിയവ ദീര്‍ഘനേരം കണ്ണിലിരുന്നാല്‍ കണ്‍കുരു പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കും.
ലിപ്സ്റ്റിക് കൃത്യമായി നീക്കം ചെയ്യാതിരിക്കുന്നത് മൂലം ചുണ്ടുകള്‍ വരണ്ട് വിണ്ടു കീറാനും കറുപ്പ് നിറം ബാധിക്കാനും സാധ്യതയുണ്ടാക്കുന്നു.
സ്ഥിരമായി മേക്കപ്പ് ധരിച്ച് ഉറങ്ങുന്നവരുടെ ചര്‍മത്തില്‍ വളരെ ചെറുപ്പത്തില്‍ തന്നെ ചുളിവുകള്‍ വീഴാന്‍ സാധ്യതയുണ്ടെന്നും ചില പഠനങ്ങള്‍ കാണിക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക