ഉണ്ണികൃഷ്ണന്‍ തെക്കേപ്പാട്ട്
കര്‍മ്മരംഗത്ത് ശോഭിക്കാവുന്ന കാലമാണിത്. സഹായികളുടെ വര്‍ദ്ധനയും, ഒരേസമയം ഒന്നിലധികം ജോലികളും ചെയ്യേണ്ടിവരുന്ന കാലം കൂടിയാണ്. വാഹനലാഭം, കൃഷിയില്‍ താല്പര്യം, പ്രശസ്തി, സ്ഥാനമാനലബ്ധി, ജോലിസ്ഥലത്ത് മാറ്റം എന്നിവയ്‌ക്കെല്ലാം യോഗമുണ്ട്. കാലിന് അസുഖങ്ങള്‍, അഗ്‌നിഭയം, ജലഭയം എന്നിവയ്ക്കും സാധ്യത കാണുന്നുണ്ട്. അനാവശ്യ ചെലവുകള്‍ നിയന്ത്രിക്കേണ്ട കാലം കൂടിയാണ്.
ഈ നക്ഷത്രക്കാര്‍ക്ക് ദേവന്മാരുടെയും ഗുരുക്കന്മാരുടെയും അനുഗ്രഹലബ്ധിക്കും, ഏര്‍പ്പെടുന്ന കാര്യങ്ങളിലെല്ലാം വിജയത്തിനും യോഗമുണ്ട്. ക്രയവിക്രയരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വളരെ ഗുണകരമായ സമയമാണ്. കലാസാഹിത്യാദിരംഗത്തും നൃത്തസംഗീതാദിരംഗത്തുള്ളവര്‍ക്കും ഗുണകരമായ സമയമാണ്. പലതരത്തിലുള്ള സ്ഥാനമാനങ്ങള്‍ക്കും സാധ്യതയുണ്ട്.
വിദേശയാത്രയ്ക്ക് യോഗമുള്ള സമയമായതിനാല്‍ വിദേശത്ത് ജോലി നോക്കുന്നവര്‍ക്ക് അതിന് ശ്രമിക്കാവുന്ന സമയമാണ്. വിവാഹകാര്യങ്ങള്‍ അന്വേഷിക്കുന്നവര്‍ക്കും ഈയാഴ്ച ഗുണകരമാണ്. എന്‍ജിനീയറിങ്ങ്, അദ്ധ്യാപനം എന്നീ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും ഭരണരംഗത്തുള്ളവര്‍ക്കും ഈയാഴ്ച ഗുണകരമാണ്.
നല്ലത് ചെയ്താലും ചീത്ത കേള്‍ക്കേണ്ടിവരുന്ന സന്ദര്‍ഭങ്ങളുണ്ടാവാം. ദാനധര്‍മ്മങ്ങളിലും ധര്‍മ്മകര്‍മ്മങ്ങളിലും ആഗ്രഹം ജനിക്കാന്‍ സാധ്യതയുണ്ട്. ഗൃഹനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ശ്രമിക്കാവുന്ന സമയമാണ്. ഗവേഷകര്‍ക്ക് ഗുണകരമായ സമയമാണിത്. വിദ്യാര്‍ത്ഥികള്‍ക്ക് അലസതയ്ക്ക് യോഗമുള്ളതിനാല്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചാല്‍ ഗുണകരമാവുന്നതാണ്.
ഈശ്വരാധീനമുള്ള സമയമായതിനാല്‍ ഉദ്ദിഷ്ടകാര്യസിദ്ധിക്ക് യോഗമുണ്ട്. ഉന്നതാധികാരലബ്ധിക്കും ക്രയവിക്രയങ്ങളില്‍ ധനലാഭത്തിനും പ്രതാപബഹുലമായ ജീവിതത്തിനും യോഗമുള്ള സമയമാണ്. എന്നിരുന്നാലും അകാരണമായ ചില തടസ്സങ്ങള്‍ നേരിടേണ്ടിവന്നേക്കാന്‍ സാധ്യതയുണ്ട്. കൂടാതെ ശരീരത്തില്‍ മൃഗങ്ങളുടെ കടിയേല്‍ക്കാനും രക്തദൂഷ്യം, വീഴ്ച എന്നിവയ്ക്കും സാധ്യതയുണ്ട്.
കണ്ടകശ്ശനി ദോഷമുണ്ടെങ്കിലും പൊതുവെ ഗുണകരമായ സമയമാണ്. ഗുരുക്കന്മാരുടെ അനുഗ്രഹത്തിനും സല്‍ക്കര്‍മ്മാനുഷ്ഠാനങ്ങള്‍ക്കും സാധ്യതയുണ്ട്. അദ്ധ്യാപനം, വൈദ്യം, ബിസിനസ്സുകള്‍ എന്നിവയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഗുണകരമായ സമയമാണ്. വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവര്‍ക്കും നല്ല സമയമാണ്.
ഭാഗ്യമുള്ള സമയമാണിത്. കൂടുംബൈശ്വര്യം, ധനലാഭം, ഉദ്യോഗത്തില്‍ സന്തോഷകരമായ അനുഭവങ്ങള്‍, ഉന്നത ശ്രേണിയിലുള്ളവരുമായി ബന്ധപ്പെട്ട് സമൂഹത്തിന് ഗുണകരമായ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാന്‍ അവസരം, ശാസ്ത്രസാഹിത്യാദി ഗ്രന്ഥരചനകളിലേര്‍പ്പെടാന്‍ അവസരം, പ്രവര്‍ത്തനമണ്ഡലത്തിനാകെ ഗുണകരമായ അവസ്ഥയ്ക്ക് യോഗമുള്ള സമയം കൂടിയാണിത്.
വ്യാഴം അനിഷ്ടസ്ഥാനത്തുനില്‍ക്കയാല്‍ അകാരണമായ ഭയം, ഏര്‍പ്പെടുന്ന കാര്യങ്ങള്‍ക്കെല്ലാം വിഘ്നം, ധനനഷ്ടം, മാനഹാനി, അലസത, കഫശല്യം, ചതിയേല്‍ക്കാനിടവരുക എന്നിവയ്‌ക്കെല്ലാം യോഗമുണ്ടെന്നറിഞ്ഞ് പരമാവധി ശ്രദ്ധിച്ച് പ്രവര്‍ത്തിക്കേണ്ട സമയമാണിത്. പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അതിനുപറ്റിയ സമയമായി തോന്നുന്നില്ല.
പൊതുവെ ഈശ്വരാധീനമുള്ള സമയമാണിത്. എന്നിരുന്നാലും കാര്യങ്ങള്‍ക്ക് തടസ്സം, വാഹനങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍, അകാരണഭയം, ഉറക്കത്തില്‍ ദുഃസ്വപ്നദര്‍ശനം, തന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നവരുടെ ഭാഗത്തുനിന്നും തെറ്റുകള്‍ ആവര്‍ത്തിക്കല്‍ എന്നിവയ്ക്ക് യോഗം കാണുന്നുണ്ട്. വിവാഹാദി മംഗളകര്‍മങ്ങള്‍ക്കും, വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവര്‍ക്കും അതിനുപറ്റിയ സമയമാണ്.
ചെവിക്ക് അസുഖം, കഫശല്യം, വീഴ്ച, മുറിവേല്‍ക്കാനിടവരുക, വാഗ്മോഷണങ്ങള്‍ മൂലം ധനനഷ്ടം എന്നിവയ്‌ക്കെല്ലാം സാധ്യത കാണുന്നുണ്ട്. ആളുകളുമായി അഭിപ്രായവ്യത്യാസങ്ങളില്ലാതെ യോജിച്ച് പ്രവര്‍ത്തിക്കാന്‍ സ്വയം തയ്യാറാവേണ്ട സമയമാണ്.
ധനലാഭം, ഭൂമിലാഭം, ഭവനനിര്‍മ്മാണം, സന്താനാദികള്‍ക്ക് അഭിവൃദ്ധി, ഈശ്വരാനുഗ്രഹം, മനഃസന്തോഷം മുതലായ സകലഗുണങ്ങള്‍ക്കും സാധ്യതയുള്ള സമയമാണ്. എന്നിരുന്നാലും ബിസിനസ്സ് മേഖലകളില്‍ ഗുണകരമല്ല. വിദ്യാര്‍ത്ഥികള്‍ക്ക് ഗുണകരമായ സമയമാണിത്.
ഇവര്‍ക്ക് ഗുണകരമായ സമയമാണിത്. ആരോഗ്യം, സുഭഗത്വം, ഐശ്വര്യം, നൂതനഗൃഹനിര്‍മാണം, ഭൂമിലാഭം, സദ്‌സന്താനലബ്ധി, കര്‍മഗുണാനുഭവങ്ങള്‍, ബുദ്ധിവൈഭവം പ്രകടിപ്പിക്കാവുന്ന മേഘലകളില്‍ ശോഭിക്കാനവസരം, പത്രമാധ്യമരംഗത്തുള്ളവര്‍ക്ക് ശോഭിക്കാനവസരം, ഭരണരംഗത്തുള്ളവര്‍ക്ക് ജനങ്ങള്‍ക്കിടയല്‍ സ്വീകാര്യത എന്നിവയ്‌ക്കെല്ലാം യോഗമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates