മാസംതോറും 9000 രൂപ എടുക്കാനുണ്ടോ?; ഭാവിയില്‍ ഏഴു കോടി രൂപ സമ്പാദിക്കാം, ഇതാ ഒരു പ്ലാന്‍

എ എം

ആഗോള സാമ്പത്തികരംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതാവസ്ഥ മൂലം ഇന്ത്യന്‍ ഓഹരി വിപണി ചാഞ്ചാട്ടത്തിലാണ്

SIP INVESTMENT

ഇന്ത്യന്‍ ഓഹരി വിപണിയില്‍ തുടരുന്ന ചാഞ്ചാട്ടം താത്കാലികം മാത്രമാണെന്നും ഭാവിയില്‍ തിരിച്ചുവരുമെന്നുമാണ് വിപണി വിദഗ്ധരുടെ അഭിപ്രായം

SIP INVESTMENT

ലളിതമായി പറഞ്ഞാല്‍ നിരവധി ആളുകളുടെ കൈയില്‍ നിന്ന് ചെറിയ തുകകകള്‍ സ്വരുക്കൂട്ടി വലിയ തുകയാക്കി ഫണ്ട് മാനേജര്‍ ഓഹരികളിലോ കടപ്പത്രങ്ങളിലോ നിക്ഷേപിക്കുന്നതാണ് മ്യൂച്ചല്‍ ഫണ്ട്

SIP INVESTMENT

മ്യൂച്ചല്‍ ഫണ്ടിലേക്കുള്ള നിക്ഷേപം മാസംതോറും ഗഡുക്കളായി നടത്തുന്നതാണ് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍( എസ്‌ഐപി)

SIP INVESTMENT

ഇക്വിറ്റി മ്യൂച്ചല്‍ ഫണ്ടുകളില്‍ പ്രതിമാസം ഒന്‍പതിനായിരം രൂപയുടെ എസ്‌ഐപി നിക്ഷേപം നടത്തിയാല്‍ 38 വര്‍ഷം കൊണ്ട് ഏഴുകോടി രൂപ സമ്പാദിക്കാനാകുമെന്നാണ് വിദഗ്ധരുടെ അവകാശവാദം

SIP INVESTMENT

25-ാം വയസില്‍ നിക്ഷേപം തുടങ്ങിയാല്‍ 63-ാം വയസില്‍ ഏഴു കോടി രൂപ സമ്പാദിക്കാന്‍ കഴിയും എന്ന് അര്‍ത്ഥം

SIP INVESTMENT

പ്രതിവര്‍ഷം ശരാശരി 12 ശതമാനം റിട്ടേണ്‍ ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് ഇത്രയും വലിയ തുക ലഭിക്കുമെന്ന അവകാശവാദം. മാസംതോറും 9000 രൂപ വീതം 38 വര്‍ഷം നിക്ഷേപിക്കുകയാണെങ്കില്‍ എസ്‌ഐപിയിലെ മൊത്തം നിക്ഷേപം 41 ലക്ഷമാകും.

SIP INVESTMENT

പ്രതിവര്‍ഷം ശരാശരി 12 ശതമാനം റിട്ടേണ്‍ ലഭിക്കുകയാണെങ്കില്‍ മൂലധന നേട്ടം ആറര കോടിയായി ഉയരും. ഇതും മൊത്തം നിക്ഷേപമായ 41 ലക്ഷം കൂടി ചേര്‍ത്താണ് ഏഴു കോടി രൂപ.

SIP INVESTMENT

എസ്‌ഐപി വിപണി അധിഷ്ഠിതമായത് കൊണ്ട് റിട്ടേണിന് ഗ്യാരണ്ടി നല്‍കാന്‍ സാധിക്കില്ല. എങ്കിലും ദീര്‍ഘകാലം ലക്ഷ്യമിട്ട് നിക്ഷേപം നടത്തിയാല്‍ നേട്ടം ഉണ്ടാക്കാന്‍ കഴിയുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം

SIP INVESTMENT

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam