233 സിസി, സ്വിച്ചബിള്‍ ഡ്യുവല്‍-ചാനല്‍ എബിഎസ്; കാവസാക്കി KLX 230, വില 3.30 ലക്ഷം രൂപ

സമകാലിക മലയാളം ഡെസ്ക്

പ്രമുഖ മോട്ടോര്‍ സൈക്കിള്‍ നിര്‍മ്മാതാക്കളായ കാവസാക്കിയുടെ പുതിയ ബൈക്ക് KLX 230 ഇന്ത്യയില്‍ അവതരിപ്പിച്ചു

image credit:Kawasaki

മോട്ടോര്‍ സൈക്കളിന് 3.30 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. ജനുവരിയില്‍ ഡെലിവറി ആരംഭിക്കും.

image credit:Kawasaki

KLX 230 പെരിമീറ്റര്‍ ഫ്രെയിമിനെ അടിസ്ഥാനമാക്കിയുള്ളതാണ് ബൈക്ക്. Vആകൃതിയിലുള്ള LED ഹെഡ്ലാമ്പും വീതിയേറിയ ഹാന്‍ഡില്‍ബാറുകളും ഉള്ള ഏറ്റവും കുറഞ്ഞ ബോഡി വര്‍ക്ക് ആണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്.

image credit:Kawasaki

സിംഗിള്‍-പീസ് സീറ്റ് 880 mm ഉയരത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്. എന്നിരുന്നാലും, കുറഞ്ഞ സീറ്റ് ഓപ്ഷനും (866 mm) ലഭ്യമാണ്.

image credit:Kawasaki

233 സിസി, സിംഗിള്‍-സിലിണ്ടര്‍, എയര്‍-കൂള്‍ഡ് എന്‍ജിനാണ് KLX 230 ന് കരുത്ത് പകരുന്നത്. 8,000 rpmല്‍ 18 BHP ഉം 6,400 rpmല്‍ 18.3 Nm ഉം പുറപ്പെടുവിക്കുന്ന എന്‍ജിനാണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്.6 സ്പീഡ് ഗിയര്‍ബോക്‌സുമായാണ് വാഹനം നിരത്തില്‍ ഇറങ്ങുന്നത്.

image credit:Kawasaki

KLX 230ല്‍ 37 mm ടെലിസ്‌കോപ്പിക് ഫോര്‍ക്ക്, 240 mm ട്രാവല്‍ സസ്‌പെന്‍ഷന്‍, പിന്നില്‍ 250 mm ട്രാവല്‍ സസ്‌പെന്‍ഷന്‍ എന്നിവ സജ്ജീകരിച്ചിരിക്കുന്നു. മുന്നിലും പിന്നിലും യഥാക്രമം 265 mm, 220 mm ഡിസ്‌കുകളുടെ രൂപത്തിലാണ് ബ്രേക്കുകള്‍ വരുന്നത്.

image credit:Kawasaki

സവിശേഷതകളുടെ കാര്യത്തില്‍, KLX 230ല്‍ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള LCD ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ഒരു USB ടൈപ്പ്-ഇ ചാര്‍ജര്‍, ഒരു ഹാന്‍ഡില്‍ബാര്‍ പാഡ്, ലഗേജ് റാക്ക്, സ്വിച്ചബിള്‍ ഡ്യുവല്‍-ചാനല്‍ ABS എന്നിവയുണ്ട്.

image credit:Kawasaki

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക