നിങ്ങള്‍ക്ക് കോടീശ്വരന്‍ ആവണോ?; ഇതാ ഒരു നിക്ഷേപ പദ്ധതി

സമകാലിക മലയാളം ഡെസ്ക്

ജനങ്ങളുടെ ലഘുസമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് പബ്ലിക് പ്രോവിഡന്റ് ഫണ്ട് സ്‌കീം

ഇതില്‍ നിക്ഷേപിക്കുന്നവര്‍ക്ക് നികുതി ഇളവ് ലഭിക്കുമെന്നതിനാല്‍ ഈ ഉദ്ദേശത്തോടെ നിക്ഷേപം നടത്തുന്നവരും കുറവല്ല. ഏഴ് ശതമാനത്തിനും എട്ടിനും ഇടയിലാണ് പലിശ വരിക. മൂന്ന് മാസം കൂടുമ്പോഴാണ് സര്‍ക്കാര്‍ പലിശ നിര്‍ണയിക്കുന്നത്.

15 വര്‍ഷമാണ് കാലാവധി. അതിന് ശേഷവും നിക്ഷേപകന്റെ ഇഷ്ടാനുസരണം കാലാവധി നീട്ടാവുന്നതാണ്. അഞ്ചുവര്‍ഷം കൂടുമ്പോള്‍ പുതുക്കാവുന്ന നിലയിലാണ് പദ്ധതി.

പ്രതിവര്‍ഷം 500 രൂപ അടച്ചും പദ്ധതിയില്‍ ചേരാവുന്നതാണ്. പ്രതിവര്‍ഷം പരമാവധി ഒന്നരലക്ഷം രൂപ വരെ നിക്ഷേപിക്കാന്‍ കഴിയുന്ന പദ്ധതിയാണിത്.

മാസം 12,500 രൂപ വീതം 25 വര്‍ഷ കാലയളവിലേക്ക് നിക്ഷേപിക്കുകയാണെങ്കില്‍ കോടീശ്വരനാവാം. 25 വര്‍ഷ കാലയളവ് തെരഞ്ഞെടുത്ത് നിക്ഷേപിക്കുകയാണെങ്കില്‍ നിക്ഷേപം മാത്രം 37.50 ലക്ഷം രൂപ വരും. പലിശയായി 65.58 ലക്ഷം രൂപ കിട്ടും. രണ്ടും കൂടി കൂട്ടുകയാണെങ്കില്‍ നിക്ഷേപം ഒരു കോടി കവിയും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ