സമകാലിക മലയാളം ഡെസ്ക്
രാജ്യത്ത് ഏറ്റവും കൂടുതൽ കുടവയറന്മാർ ഉള്ളത് നമ്മുടെ ഈ കൊച്ചു കേരളത്തിലാണ്. കേരളത്തിൽ ഏതാണ്ട് 58.02 ശതമാനം ആളുകൾക്കും കുടവയറുണ്ടെന്നാണ് ഐസിഎംആർ പഠന റിപ്പോർട്ട്.
കുടവയര്‍ കുറയ്ക്കുന്നതില്‍ ആരോഗ്യകരമായ ഭക്ഷണക്രമത്തിനും സജീവമായ ജീവിതശൈലിക്കും പുറമേ വ്യായാമത്തിനും വലിയ പങ്കുണ്ട്. വർക്ക്ഔട്ട് ചെയ്യാൻ ഇഷ്ടമില്ലാത്തവർക്ക് ചെയ്യാവുന്ന ഏറ്റവും ചെലവു കുറഞ്ഞ വ്യായാമമാണ് നടത്തം.
ദിവസവുമുള്ള നടത്തത്തിൽ ഇനി പറയുന്ന മാറ്റങ്ങൾ കൊണ്ടുവരുന്നത് പലതരത്തിലുള്ള പേശികൾക്ക് വ്യായാവും ഉറപ്പാക്കുകയും വേഗത്തിൽ കുടവയർ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.
റക്കിങ്
തോളില്‍ ഭാരം തൂക്കി നടക്കുന്നതാണ് റക്കിങ്. ബാക്ക് പാക്കില്‍ പുസ്തകങ്ങളോ മറ്റെന്തെങ്കിലും ഭാരമോ നിറച്ച് പുറത്ത് തൂക്കി നടക്കുന്നത്, കലോറി വേഗത്തിൽ കത്തിക്കാനും പേശികളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കും. തോളുകൾക്ക് അമിതസമ്മർദം വരാതെ ശ്രദ്ധിക്കണം.
വേഗത്തിലുള്ള നടത്തം
വേഗത്തിൽ നടക്കുന്നത് കലോറി കത്തിക്കാൻ വളരെ ഫലപ്രദമാണ്. എത്ര വേഗം കൂട്ടുന്നുവോ അത്രയും കൂടുതല്‍ കാലറി എന്നാണ് കണക്ക്. ദിവസവും 30 മുതല്‍ 40 മിനിട്ട് വരെ വേഗത്തില്‍ നടക്കുന്നത് കുടവയര്‍ കുറയ്ക്കാന്‍ സഹായകമാകും.
നടത്തവും ഓട്ടവും
വേഗത്തിലും വേഗം കുറച്ചും നടത്തവും ഓട്ടവും ഇടകലർത്തി പരീക്ഷിക്കുന്നത് വയറ്റിലെ കൊഴുപ്പ് നീക്കി കുടവയറു കുറയ്ക്കാൻ സഹായിക്കും. പേശികള്‍ക്കും സന്ധികള്‍ക്കും ഓട്ടം മൂലം വരാവുന്ന സമ്മര്‍ദ്ദം കുറയ്ക്കാന്‍ ഈ ശൈലി സഹായിക്കും.
പിന്നോട്ടുള്ള നടത്തം
മുന്നോട്ടുള്ള നടത്തം 4.3 മെറ്റബോളിക് ഇക്വിവലന്റുകള്‍(എംഇടി) കലോറി കത്തിക്കുമ്പോള്‍ പിന്നോട്ടുള്ള നടത്തം ആറ് എംഇടി കത്തിക്കുമെന്ന് അമേരിക്കന്‍ കോളജ് ഓഫ് സ്പോര്‍ട്സ് മെഡിസിന് ചൂണ്ടിക്കാട്ടുന്നു. ഈ നടത്ത ശൈലിയില്‍ ബാലന്‍സ് നിലനിര്‍ത്താന്‍ കൂടുതല്‍ പരിശ്രമം ഇടേണ്ടി വരുന്നു. വേഗത്തിലുള്ള നടത്തം.
നോര്‍ഡിക് നടത്തം
ഒരു കയ്യിലോ ഇരുകയ്യിലോ വടി പിടിച്ച് അത് കുത്തിയുള്ള നടത്തത്തെയാണ് നോര്‍ഡിക് നടത്തമെന്ന് പറയുന്നത്. കാലുകള്‍ക്ക് പുറമേ ശരീരത്തിന്റെ മുകള്‍ ഭാഗത്തിനും വ്യായാമം നല്കാന് ഇത് വഴി സാധിക്കും. സാധാരണ നടത്തത്തേക്കാള്‍ 20 ശതമാനം കൂടുതല്‍ കാലറി കത്തിക്കാന്‍ നോര്‍ഡിക് നടത്തം സഹായിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates