സമകാലിക മലയാളം ഡെസ്ക്
രോഗപ്രതിരോധ ശേഷി
ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തിന് ആവശ്യമായ സിങ്ക് ഇവയില്‍ അടങ്ങിയിട്ടുണ്ട്. ഇത് രക്താണുക്കളുടെ പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുകയും അണുബാധകളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. കൂടാതെ, രോഗപ്രതിരോധത്തെ സഹായിക്കുന്ന സെലിനിയവും അയണും ഓയസ്റ്ററില്‍ അടങ്ങിയിട്ടുണ്ട്.
ഹൃദയാരോഗ്യം
ഇവയില്‍ അടങ്ങിയ ഒമേഗ -3 ഫാറ്റി ആസിഡുകൾ ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ഇത് വീക്കം കുറയ്ക്കാനും കൊളസ്ട്രോള്‍ നിയന്ത്രിക്കാനും അതു വഴി ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യുന്നു.
ശരീരഭാരം
ഇവയില്‍ കുറഞ്ഞ കലോറിയും ഉയര്‍ന്ന അളവില്‍ പ്രോട്ടീനും അടങ്ങിയിട്ടുള്ളതിനാല്‍ ഒയിസ്റ്റര്‍ കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും. ഭക്ഷണം കഴിക്കുമ്പോള്‍ സംതൃപ്തി അനുഭവപ്പെടുന്നു. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതില്‍ നിന്ന് തടയുന്നു.
അനീമിയ തടയാം
ഒയസ്റ്ററില്‍ അടങ്ങിയിരിക്കുന്ന അയണ്‍, വിറ്റാമിൻ ബി 12 എന്നിവ ചുവന്ന രക്താണുക്കൾ ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുകയും വിളർച്ച തടയുകയും ചെയ്യുന്നു. ഒയസ്റ്റര്‍ ഡയറ്റില്‍ ചേര്‍ക്കുന്നത് അയണ്‍, വിറ്റാമിന്‍ ബി 12 എന്നിവയുടെ അഭാവം കാരണമുണ്ടാകുന്ന അനീമിയ ഒഴിവാക്കും.
ആൻ്റിഓക്‌സിഡൻ്റ്
ഇവയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ഇ, സെലിനിയം എന്നിവ ശരീരത്തിലെ ആൻ്റിഓക്‌സിഡൻ്റ് പ്രവർത്തനം മെച്ചപ്പെടുത്തുകയും ഫ്രീ റാഡിക്കലുകളെ ചെറുക്കുകയും കോശങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു. ഹൃദ്രോഗം, കാൻസർ തുടങ്ങിയ ദീർഘകാല രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കാൻ ഇത് സഹായിച്ചേക്കാം.
എല്ലുകളെ ശക്തിപ്പെടുത്താം
ഒയസ്റ്ററില്‍ കാൽസ്യം, ഫോസ്ഫറസ്, വൈറ്റമിൻ ഡി എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടെ സാന്ദ്രത വർധിപ്പിക്കുകയും ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കുകയും ചെയ്യും.
പുരുഷന്മാരില്‍ ലൈംഗികാസക്തി മെച്ചപ്പെടുത്തും
ഇവയില്‍ അടങ്ങിയ സിങ്ക് പുരുഷ ലൈംഗികാരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. കുറഞ്ഞ അളവിലുള്ള സിങ്ക് ടെസ്റ്റോസ്റ്റിറോണിൻ്റെ കുറഞ്ഞ അളവുമായും ബീജത്തിൻ്റെ ഗുണനിലവാരം കുറഞ്ഞതുമായും ബന്ധപ്പെട്ടിരിക്കുന്നു.
ഭ്രൂണ വളർച്ചയെ സഹായിക്കാം
ഒയസ്റ്ററില്‍ അടങ്ങിയ ഒമേഗ -3 കൊഴുപ്പുകളും വിറ്റാമിനുകളും ആരോഗ്യകരമായ ഗർഭധാരണത്തിനും ഗര്‍ഭാവസ്ഥയില്‍ കുഞ്ഞിന്‍റെ വളർച്ചയ്ക്കും പ്രധാനമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates