സമകാലിക മലയാളം ഡെസ്ക്
ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് വൃക്കകൾ. ശരീരത്തിലെ മാലിന്യങ്ങളും വിഷാംശവുമൊക്കെ പുറന്തള്ളാൻ പ്രവർത്തിക്കുന്നത് വൃക്കകളാണ്. കൂടാതെ ശരീരത്തിൽ ജലാംശം, ധാതുക്കൾ, ലവണങ്ങൾ എന്നിവ നിലനിർത്തി ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. എന്നാൽ പലപ്പോഴും നമ്മള്‍ തന്നെ അറിയാതെ ചില ദൈനംദിന ശീലങ്ങളിലൂടെ വൃക്കകളുടെ ആരോഗ്യത്തെ നശിപ്പിക്കുന്നു.
അടിക്കടി വേദനസംഹാരിയുടെ ഉപയോഗം
ഒരു ചെറിയ തലവേദനയ്ക്ക് പോലും വേദനസംഹാരികളെ ആശ്രയിക്കുന്ന ശീലമുണ്ടോ? ഇത് നിങ്ങളുടെ വൃക്കകളെ തകരാറിലാക്കും.
ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുക
ആവശ്യത്തിന് വെള്ളം കുടിക്കാത്തത് നിർജ്ജലീകരണത്തിന് മാത്രമല്ല, കാലക്രമേണ വൃക്കകളിൽ കല്ലുകൾ ഉണ്ടാകുന്നതിലേക്കും ഇത് നയിക്കും. വൃക്കകളുടെ പ്രവർത്തനത്തെ ഇത് ബാധിക്കും. അതിനാൽ ദിവസവും 8-10 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുന്നുവെന്ന് ഉറപ്പാക്കുക.
സംസ്കരിച്ച ഭക്ഷണം
ബർഗർ, പിസ, ചിപ്സ് തുടങ്ങിയ അമിതമായി കഴിക്കുന്ന ശീലമുണ്ടെങ്കിൽ അത് വളരെ പെട്ടെന്ന് തന്നെ നിർത്താൻ സമയമായി. ഇത്തരം ഫാസ്റ്റ് ഫുഡ്, സംസ്കരിച്ച ഭക്ഷണങ്ങൾ എന്നിവയിൽ അടങ്ങിയിരിക്കുന്ന ഉപ്പ് (സോഡിയം), ഫോസ്ഫറസ് എന്നിവ രക്തസമ്മർദം കൂട്ടാനും ഇതിലൂടെ വൃക്കയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.
വ്യായാമം ഇല്ലാത്തത്
വ്യായാമം ചെയ്യുന്നത് വൃക്കകളിൽ കല്ലുകൾ രൂപപ്പെടുന്നത് തടയുമെന്ന് നിങ്ങൾക്ക് അറിയുമോ? അലസമായ ജീവിതശൈലി വൃക്കകളുടെ പ്രവർത്തനത്തെ തകരാറിലാക്കും. പതിവ് വ്യായാമം അല്ലെങ്കിൽ നടത്തം നിങ്ങലുടെ വൃക്കകളെ ആരോഗ്യമുള്ളതാക്കും.
ഉപ്പ്
ഉപ്പിന്റെ അമിത ഉപഭോഗം രക്തസമ്മർദം വർധിക്കാൻ കാരണമാകുന്നു. ഇത് നിങ്ങളുടെ വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കും.
മദ്യപാനം
മദ്യം കരളിനെ മാത്രമല്ല വൃക്കകളുടെ പ്രവർത്തനത്തെയും ദോഷകരമായി ബാധിക്കും. അമിതമായി മദ്യം കഴിക്കുന്നത് വിട്ടുമാറാത്ത വൃക്കരോഗം വരാനുള്ള സാധ്യത വർധിപ്പിക്കുന്നു.
പോഷകങ്ങൾ
വിറ്റാമിൻ ഡി, വിറ്റാമിൻ ബി 6 തുടങ്ങിയ ചില വിറ്റാമിനുകളുടെ കുറവും വൃക്കരോഗങ്ങൾക്ക് കാരണമാകും. ഈ പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ദിവസവും ചേർക്കേണ്ടത് വളരെ പ്രധാനമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates