സമകാലിക മലയാളം ഡെസ്ക്
അന്നജം, പ്രോട്ടീൻ, ഫോസ്ഫറസ്, മഗ്നീഷ്യം, കാൽസ്യം എന്നിവയുടെ കലവറയാണ് മില്ലറ്റുകൾ. എന്നാൽ അധികമായാൽ മില്ലറ്റും വിഷമാണ്!
ചെറുധാന്യങ്ങളായ കമ്പം, പനിവരഗ് എന്നിവയിൽ തൈറോയ്ഡ് ഹോർമോണുകളുടെ ഉത്പാദനത്തെ തടസ്സപ്പെടുത്തുന്ന ഗോയിട്രോജൻ അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിൽ അയഡിന്റെ ആഗിരണം തടസപ്പെടുത്തും. തൈറോയ്ഡ് സംബന്ധമായ അസുഖമുള്ളവർ മില്ലറ്റ് പരിമിതപ്പെടുത്തണം.
നാരുകൾ കൂടുതലാതിനാൽ മില്ലറ്റ് ദഹനക്ഷമത മന്ദഗതിയിലാക്കും. ധാരാളം വെള്ളം കുടിക്കാതെ മില്ലറ്റുകൾ കഴിക്കുന്നത് ഗ്യാസ്, വയറു വീർക്കൽ, മലബന്ധം എന്നിവക്ക് കാരണമാകും.
മില്ലറ്റിലെ ഫൈറ്റിക് ആസിഡ്, ടാന്നിൻസ് എന്നിവ ശരീരത്തിന് ആവശ്യമായ ഇരുമ്പ്, കാൽസ്യം, സിങ്ക് എന്നിവ ആഗിരണം ചെയ്യുന്നത് തടയും. ഭാവിയിൽ ഇത് വിളർച്ചക്കും എല്ലുകളുടെ ബലക്ഷയത്തിനും കാരണമാവും.
ചില മില്ലറ്റുകളിൽ ഓക്സലേറ്റുകൾ കൂടുതലായി കാണപ്പെടുന്നുണ്ട്. ഇത് വൃക്കയിൽ കല്ലുണ്ടാക്കാൻ സാധ്യതയുള്ളവർക്ക് പ്രശ്നമാണ്.
ശരിയായ രീതിയിൽ സംസ്കരിക്കാത്തതോ പഴയതോ ആണെങ്കിൽ അതിൽ കാണപ്പെടുന്ന പൂപ്പൽ മൂലം ഭക്ഷ്യവിഷബാധ ഉണ്ടാകാൻ സാധ്യതയുണ്ട്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പാകം ചെയ്യുന്നതിന് മുമ്പ് കുറഞ്ഞത് 6 മണിക്കൂറെങ്കിലും മില്ലറ്റുകൾ കുതിർത്ത് വെക്കാം. ഇത് പോഷക വിരുദ്ധ ഘടകങ്ങളെ നീക്കം ചെയ്യും.
ദിവസവും കഴിക്കുന്നതിന് പകരം ഇടവിട്ട ദിവസങ്ങളിൽ കഴിക്കുക. മില്ലറ്റ് കഴിക്കുമ്പോൾ ദഹനം സുഗമമാക്കാൻ ധാരാളം വെള്ളം കുടിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates