സമകാലിക മലയാളം ഡെസ്ക്
കിവി
ചർമ്മ സംരക്ഷണത്തിന് ആവശ്യമായ വിറ്റാമിൻ ഇ ധാരാളം അടങ്ങിയിട്ടുണ്ട് കിവി പഴത്തിൽ. കൂടാതെ കിവി പഴം ഒരു മികച്ച ആന്റി- ഓക്സിഡന്റ് സ്രോതസ്സ് ആണ്.
മാമ്പഴം
ചർമ്മ കോശങ്ങളുടെ ഓക്സിഡേറ്റീവ് തകരാർ പരിഹരിക്കുന്നതിനും പ്രതിരോധ ശേഷി കൂട്ടുന്നതും മാമ്പഴം ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.
അവക്കാഡോ
വിറ്റാമിൻ ഇ-യുടെ മികച്ച സ്രോതസ്സ് ആയ അവക്കാഡോ ചർമ്മത്തിനും ചർമ്മത്തിലുണ്ടാകുന്ന വീക്കം തടയാനും നല്ലതാണ്.
ബ്ലാക്ക് ബെറി
ധാരാളം വിറ്റാമിൻ ഇ അടങ്ങിയ ബ്ലാക്ക്ബെറിയിൽ മികച്ച ആന്റി-ഓക്സിഡന്റ് ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇവ ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കും.
പപ്പായ
ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് പപ്പായ കഴിക്കുന്നത് വളരെ നല്ലതാണ്. പപ്പായയിൽ ധാരാളം വിറ്റാമിൻ ഇയുടെ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്.
റോസ്ബെറി
ചർമ്മത്തിന്റെ ഇലാസ്റ്റിസിറ്റി നിലനിർത്താനും ഫ്രീ റാഡിക്കൽസ് ചെറുക്കാനും റോസ്ബെറിയിൽ അടങ്ങിയ വിറ്റാമിനുകളും ധാതുക്കളും സഹായിക്കും
ആപ്രികോട്ട്
വിറ്റാമിൻ ഇ-യ് ക്കൊപ്പം ചർമ്മ കോശങ്ങളിൽ ജലാംശം നിലനിർത്താൻ ആപ്രിക്കോട്ടിന് സാധിക്കും.