പല്ലിലെ കറ നീക്കാൻ പൊടിക്കൈകൾ

സമകാലിക മലയാളം ഡെസ്ക്

എത്രയൊക്കെ ബ്രഷ് ചെയ്താലും പല്ലിലെ കറ ഇല്ലാതാവില്ല. ബ്രഷ് ചെയ്യുന്നത് നല്ലതാണെങ്കിലും പല്ലിലെ കറ കളയാന്‍ വെറുതേ ബ്രഷ് ചെയ്താല്‍ മാത്രം പോര.

brushing teeth | Pinterest

അമിതമായി ചായ കുടിക്കുന്നവരിൽ, പുകവലി, പാന്‍പരാഗ്, മുറുക്കുന്ന ശീലം എന്നിവ ഉള്ളവരിൽ പല്ലിന്റെ നിറം പതിയെ മങ്ങിത്തുടങ്ങി കറപിടിച്ച് ഇരിക്കുന്നത് കാണാം. ഈ നിറവ്യത്യാസം മാറാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില പൊടിക്കൈകളുണ്ട്.

teeth health | Pinterest

വെളിച്ചെണ്ണ

ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ 15-20 മിനിട്ട് കവിള്‍ കൊള്ളുക. ഇത് വായിലെ ബാക്ടീരിയകളെ എല്ലാം ഇല്ലാതാക്കുന്നു. ദിവസവും ഇത്തരത്തില്‍ ചെയ്താല്‍ ഒരാഴ്ച കൊണ്ട് തന്നെ പല്ലിലെ കറയെ തുരത്താം.

coconut oil | Pinterest

തക്കാളിയും ബേക്കിങ് സോഡയും

തക്കാളി നീരും ബേക്കിങ് സോഡയും മിക്‌സ് ചെയ്ത് ദിവസവും രാവിലെ പല്ല് തേയ്ക്കുക. 10 മിനിട്ട് ഇത് കൊണ്ട് പല്ല് തേച്ചാല്‍ 10 ദിവസത്തിനുള്ളില്‍ തന്നെ കാര്യമായ മാറ്റം നിങ്ങള്‍ക്ക് മനസ്സിലാകും.

Tomato | Pinterest

അത്തിപ്പഴം

അത്തിപ്പഴം ആണ് മറ്റൊരു പ്രകൃതിദത്ത പരിഹാരം. അത്തിപ്പഴം കഴിയ്ക്കുന്നത് പല്ലിന് ആരോഗ്യവും ഉറപ്പും നല്‍കുന്നു. ഇതിന്റെ കറ പല്ലിലെ കറയെ ഇല്ലാതാക്കുന്നു.

Fig Fruit | Pinterest

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആരോഗ്യ ഗുണങ്ങള്‍ മാത്രമല്ല സൗന്ദര്യഗുണങ്ങളും കൂടുതലാണ് ആപ്പിള്‍ സിഡാര്‍ വിനീഗറില്‍. അല്‍പം ആപ്പിള്‍ സിഡാര്‍ വിനീഗര്‍ പഞ്ഞിയില്‍ മുക്കി പല്ലില്‍ തേയ്ക്കുക. 10 മിനിട്ട് ദിവസവും ഇത്തരത്തില്‍ ചെയ്യുക.

Apple Cider Vinegar | Pinterest

ഉപ്പ്

ഉപ്പ് ഉപയോഗിച്ച് പല്ല് തേയ്ക്കുന്നത് ശീലമാക്കുക. ഉപ്പ് പല്ലില കറ കളയാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ്. രാവിലെയും രാത്രിയും ഉപ്പ് ഉപയോഗിച്ച് പല്ലിലെ കറ കളയാം.

Salt for skin care | Meta AI Image
samakalika malayalam | File