സമകാലിക മലയാളം ഡെസ്ക് & അഞ്ജു സി വിനോദ്
മഴക്കാലത്ത് പിടികൂടുന്ന മാരക പകർച്ച വ്യാധിയാണ് എലിപ്പനി. സമീപ വർഷങ്ങളിൽ കേരളത്തിൽ എലിപ്പനി കൂടുതലായി റിപ്പോർട്ട് ചെയ്തിരുന്നു. രോഗം വരാതെ സൂക്ഷിക്കുകയാണ് പ്രധാനം.
കരൾ, വൃക്ക, ശ്വാസകോശം, തലച്ചോറ് എന്നീ അവയവങ്ങളെയാണ് എലിപ്പനി പ്രധാനമായും ബാധിക്കുക. ചികിത്സ വൈകിയാൽ മരണം വരെ സംഭവിക്കാം.
ലെപ്റ്റോസ്പൈര ഇന്ററോഗാൻസ് (Leptospira interrogans) ജനുസിൽപ്പെട്ട ഒരിനം ബാക്ടീരിയ ആണ് വില്ലൻ. എലികളുടെ മൂത്രത്തിലൂടെയാണ് രോഗാണുക്കൾ പുറത്തുവരുന്നത്.
എലിപ്പനി പ്രതിരോധം എങ്ങനെ
എലികളെ നിയന്ത്രിക്കുന്നതാണ് ഏറ്റവും പ്രധാന പ്രതിരോധമാർഗം. എലിക്കെണികൾ എന്നിവ ഉപയോഗിച്ച് എലികളെ നശിപ്പിക്കുക. മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നത് ഒഴിവാക്കി എലികളെ അകറ്റുക.
മൃഗ പരിചരണത്തിന് ശേഷം കൈകാലുകൾ സോപ്പുപയോഗിച്ചു ശുദ്ധ ജലത്തിൽ കഴുകുക.
കാലിലോ ശരീരത്തിലോ മുറിവുള്ളപ്പോൾ വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ ഇറങ്ങാതെ ശ്രദ്ധിക്കുക.
രോഗ സാധ്യത ഏറിയ മേഖലകളിൽ പണിയെടുക്കുന്നവർ ആരോഗ്യ കേന്ദ്രങ്ങളിൽ ലഭ്യമായ പ്രതിരോധ ചികിത്സ (ഡോക്സിസൈക്ലിൻ) മുൻകൂട്ടി സ്വീകരിക്കുക.
തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുക.
ഭക്ഷണ പദാർഥങ്ങൾ അടച്ചു സൂക്ഷിക്കുക.
വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിച്ചാൽ ഈ രോഗത്തെ തടയാനാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates