അഞ്ജു സി വിനോദ്
ആരോഗ്യകരമായ മദ്യപാനം അഥവാ സോഷ്യല്‍ ഡ്രിംഗിങ്ങിനെ കുറിച്ചുള്ള അറിവു മലയാളികള്‍ക്ക് പരിമിതമാണ്. മദ്യ ആരോഗ്യത്തിന് ഹാനികരമാണെന്ന് പറയുമ്പോള്‍ വല്ലപ്പോഴുമുള്ള മിതമായ മദ്യപാനം തെറ്റില്ല.
മദ്യത്തിനൊപ്പം ടച്ചിങ്‌സ് ആയി ഇഷ്ടപ്പെട്ട ഭക്ഷണ സാധനങ്ങള്‍ നിരത്തി വെച്ചു കഴിക്കുന്നതാണ് നമ്മുടെ പതിവ്. എന്നാല്‍ ടച്ചിങ്സിനായി ഭക്ഷണം തിരഞ്ഞെടുക്കുമ്പോഴും വേണം ശ്രദ്ധ. തെറ്റായ കോമ്പിനേഷനുകള്‍ അസിഡിറ്റി, ഗ്യാസ് തുടങ്ങിയ ദഹനപ്രശ്‌നങ്ങള്‍ ഉള്ളവരില്‍ അവസ്ഥ വഷളാക്കും.
പന്നിയിറച്ചി
വൈനോ മദ്യമോ കുടിക്കുന്നതിനൊപ്പം ശേഷമോ പന്നിയിറച്ചിയും ചീസും ഉള്‍പ്പെടുന്ന കോമ്പിനേഷന്‍ കഴിക്കുന്നത് നല്ലതല്ല.
കേക്കുകള്‍
മദ്യത്തിനൊപ്പം യീസ്റ്റ് അടങ്ങിയ കേക്ക്, പേസ്ട്രികള്‍, ബ്രെഡ് പോലുള്ളത് കഴിക്കുന്നത് ഒഴിവാക്കാം.
പാല്‍
ദിവസവും കുടിക്കുന്നവരാണെങ്കില്‍ നിങ്ങളുടെ വയറ്റില്‍ അമിത സമ്മര്‍ദം ഉണ്ടാകുന്നു. അതിനാല്‍ മദ്യപിച്ചതിനു ശേഷം പാല്‍ ഉല്‍പ്പന്നങ്ങള്‍ കഴിക്കരുത്.
ചോക്ലേറ്റ്
ചോക്ലേറ്റില്‍ അടങ്ങിയ കഫീനും കൊക്കോയും മദ്യവുമായി കലരുമ്പോള്‍ വയറിന് അസ്വസ്ഥത ഉണ്ടാകും.
വറുത്ത ഭക്ഷണം
വറുത്തതോ പൊരിച്ചതോ ആയ ഭക്ഷണങ്ങള്‍ മദ്യത്തിനൊപ്പം കഴിക്കരുത്. ജങ്ക് ഫുഡും നിര്‍ബന്ധമായും ഒഴിവാക്കണം.
പച്ചക്കറി, ഫ്രൂട്ട്‌സ് തുടങ്ങിയവ ടച്ചിങ്‌സ് ആയി ഉപയോഗിക്കാം. ഫ്രൂട്ട്‌സാണ് കൂടുതല്‍ നല്ലത്. മദ്യത്തിനൊപ്പം ഫ്രൂട്ട്‌സ് കഴിക്കുന്നത് നിര്‍ജലീകരണം ഒഴിവാക്കാന്‍ സഹായിക്കും. നിര്‍ജലീകരണമാണ് മദ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ദൂഷ്യഫലം.
മദ്യപിക്കുന്നതിനൊപ്പം ധാരാളം വെള്ളം കുടിക്കുകയും വേണം. മദ്യത്തില്‍ ചേര്‍ത്തുകൊണ്ട് മാത്രമല്ല അല്ലാതെയും വെള്ളം കുടിക്കേണ്ടത്. ഇത് നിര്‍ജ്ജലീകരണം തടയും.