പകൽ സമയത്ത് ഉറക്കം വരാറുണ്ടോ?​

സമകാലിക മലയാളം ഡെസ്ക്

കൽ സമയത്ത് ഇടയ്ക്കിടെ നിങ്ങൾക്ക് ഉറക്കം വരാറുണ്ടോ?​ ശരീരത്തിലെ ഊർജ്ജ നിലയിൽ ഗണ്യമായ കുറവ് സംഭവിക്കുമ്പോഴാണ് പകലുറക്കം തോന്നുന്നത്. ഹൈപ്പർസോമ്നിയ എന്നാണ് ഈ അവസ്ഥയെ പറയുന്നത്.

Sleeping | Pexels

രാത്രിയിൽ ആവശ്യത്തിന് ഉറക്കം ലഭിച്ചാലും ഹൈപ്പർസോമ്നിയ വരാനുള്ള സാദ്ധ്യതയുണ്ട്. ദിവസം മുഴുവൻ ഉണർന്നിരിക്കാൻ 5 ടിപ്സ് നോക്കിയാലോ

Morning sleeping | Pexels

കഫീൻ ഉപഭോഗം

കാപ്പി, ചായ, സോഡ പോലുള്ള പാനീയങ്ങൾ ഉണർന്നിരിക്കാൻ സഹായിക്കും. എന്നാൽ, അമിതമാകരുത്, ഇത് രാത്രി ഉറക്കത്തെ ബാധിക്കും. അതിനാൽ വൈകുന്നേരങ്ങളിൽ കഫീൻ കഴിക്കുന്നത് ഒഴിവാക്കാം.

Coffee | Pexels

ആരോഗ്യകരമായ ലഘുഭക്ഷണം

തൈര്, നട്സ്, നിലക്കടല വെണ്ണ, ധാന്യങ്ങൾ എന്നിവ പോലുള്ള നാരുകളും പ്രോട്ടീനും അടങ്ങിയ ലഘുഭക്ഷണങ്ങൾ ഇടയ്ക്ക് കഴിക്കുന്നത് ശരീരത്തിന് ഊർജ്ജം നൽകും.

NUTS | Pexels

ഉറക്കത്തിനുള്ള സമയക്രമം

പകൽ ഉറക്കം ഒഴിവാക്കുന്നതിനായി, നിങ്ങളുടെ ദിനചര്യ മെച്ചപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. എല്ലാ ദിവസവും ഒരേ സമയം ഉറങ്ങാനും ഉണരാനും പരിശീലിക്കുന്നത് മികച്ച ഉറക്കം കിട്ടുന്നതിന് സഹായിക്കും.

sleeping | Pexels

ചെറിയ മയക്കം

പകൽ സമയത്ത് ഏകദേശം 10-20 മിനിട്ട് ചെറുതായൊന്ന് മയങ്ങുന്നത് ഉണർവ് വർദ്ധിപ്പിക്കാൻ സഹായിക്കും. എന്നാൽ കൂടുതൽ നേരം ഉറങ്ങുന്നത് രാത്രിയിലെ ഉറക്കത്തെ തടസ്സപ്പെടുത്തും.

Sleeping | Pexels

ശാരീരിക പ്രവർത്തനങ്ങൾ

ജിമ്മിൽ കഠിനമായ വ്യായാമങ്ങൾ ചെയ്യുന്നില്ലെങ്കിൽ, 15 മിനിറ്റ് നടക്കുകയോ യോഗ പരിശീലിക്കുകയോ ചെയ്യുക, ഇത് അലസത കുറയ്ക്കാൻ സഹായിക്കും.

Walking | Pexels
samakalika malayalam