സമകാലിക മലയാളം ഡെസ്ക്
ഇന്ത്യ- ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയ്ക്ക് ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫി എന്ന് പേര് നല്‍കിയ ശേഷം നടന്ന മത്സരങ്ങളില്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് ഏറ്റവുമധികം ജയം നേടിയത് എംഎസ് ധോനിയാണ്(2008-2014). 13 മത്സരങ്ങളിലാണ് ധോനി ടീമിനെ നയിച്ചത്. അതില്‍ എട്ടിലും ഓസ്‌ട്രേലിയയെ തോല്‍പ്പിക്കാന്‍ സാധിച്ചു. നാലു തോല്‍വിയും ഒരു സമനിലയുമാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്.
ക്യാപ്റ്റന്‍ എന്ന നിലയില്‍ തിളങ്ങിയ രണ്ടാമത്തെ താരം സ്റ്റീവ് വോ ആണ്. 1999-2004 കാലഘട്ടത്തിലാണ് ടീമിനെ നയിച്ചത്. പത്തുമത്സരങ്ങളില്‍ അഞ്ചുജയവും മൂന്ന് തോല്‍വിയും രണ്ട് സമനിലയുമാണ് സ്റ്റീവ് വോയുടെ പേരിലുള്ളത്.
ഓസ്‌ട്രേലിയയുടെ തന്നെ മൈക്കല്‍ ക്ലാര്‍ക്ക് ആണ് മൂന്നാം സ്ഥാനത്ത്. 2011-14 കാലഘട്ടത്തിലാണ് നായക സ്ഥാനത്ത് ഉണ്ടായിരുന്നത്. എട്ടുമത്സരങ്ങളില്‍ അഞ്ചുജയവും മൂന്ന് തോല്‍വിയുമാണ് ക്ലാര്‍ക്കിന്റെ പേരിലുള്ള റെക്കോര്‍ഡ്.
വിരാട് കോഹ് ലിയാണ് നാലാം സ്ഥാനത്ത്. 2014 മുതല്‍ 2020 വരെയാണ് ഇന്ത്യന്‍ ടീമിനെ നയിച്ചത്. ഓസ്‌ട്രേലിയക്കെതിരായ പത്തുമത്സരങ്ങളില്‍ മൂന്ന് ജയവും നാലു തോല്‍വിയും മൂന്ന് സമനിലയുമാണ് ക്യാപ്റ്റന്‍ എന്ന നിലയില്‍ കോഹ് ലിയുടെ സമ്പാദ്യം
സൗരവ് ഗാംഗുലിയുടെ തൊട്ടുതാഴെ. 2001- 2004 കാലഘട്ടത്തിലാണ് ക്യാപ്റ്റന്‍ സ്ഥാനം വഹിച്ചിരുന്നത്. 9 മത്സരങ്ങളില്‍ മൂന്ന് ജയവും മൂന്ന് തോല്‍വിയും മൂന്ന് സമനിലയുമാണ് ഗാംഗുലിയുടെ പേരിലുള്ളത്.
സ്റ്റീവ് സ്മിത്ത് ആണ് ആറാം സ്ഥാനത്ത്. 2014 മുതല്‍ 2023 വരെ ക്യാപ്റ്റന്‍ സ്ഥാനം വഹിച്ചിരുന്ന സ്മിത്ത് ഇന്ത്യയ്‌ക്കെതിരെ 9 മത്സരങ്ങളിലാണ് ഓസ്‌ട്രേലിയയെ നയിച്ചത്. മൂന്ന് ജയവും രണ്ടു തോല്‍വിയും നാലു സമനിലയുമാണ് സ്മിത്തിന്റെ നേട്ടം
അജിന്‍ക്യ രഹാനെ, റിക്കി പോണ്ടിങ് എന്നിവരാണ് തൊട്ടുപിന്നില്‍. അജിന്‍ക്യ രഹാനെ ക്യാപ്റ്റനായിരുന്ന സമയത്ത് നാലു കളികളില്‍ മൂന്നിലും ഇന്ത്യ ജയിച്ചു. ഒരു കളിയില്‍ സമനില വഴങ്ങി. റിക്കി പോണ്ടിങ് ക്യാപ്റ്റനായിരുന്ന സമയത്ത് 11 കളികളില്‍ രണ്ടു മത്സരങ്ങളില്‍ മാത്രമാണ് ജയിക്കാനായത്. ആറു കളികളില്‍ ഇന്ത്യ തോല്‍പ്പിച്ചു. മൂന്ന് സമനില കൂടി ഉള്‍പ്പെടുന്നതാണ് പോണ്ടിങ്ങിന്റെ പേരിലുള്ള കണക്ക്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക