സമകാലിക മലയാളം ഡെസ്ക്
ആറ്റുകാല്‍ പൊങ്കാല ഇടാന്‍ വരുന്ന ഭക്തജനങ്ങള്‍ മുഖാമുഖമായി നില്‍ക്കുന്ന നിലയില്‍ അടുപ്പുകള്‍ ക്രമീകരിക്കുക
പൊലീസ്/ ഫയര്‍ഫോഴ്‌സ് വാഹനങ്ങള്‍, ആംബുലന്‍സ് എന്നിവയുടെ സുഗമമായ യാത്ര ഉറപ്പുവരുത്തുന്നതിനായുള്ള സ്ഥലം ഒഴിവാക്കി മാത്രം അടുപ്പ് കത്തിക്കുക
പെട്രോള്‍ പമ്പുകള്‍, ട്രാന്‍സ്‌ഫോര്‍മറുകള്‍ എന്നിവയ്ക്ക് സമീപം അടുപ്പ് കത്തിക്കരുത്
വസ്ത്രത്തിന്റെ തുമ്പ് അലക്ഷ്യമായി നീണ്ടുകിടക്കുന്നത് ഒഴിവാക്കുക
അടുപ്പ് കത്തിക്കുന്നതിന് മണ്ണെണ്ണയോ മറ്റ് ദ്രവ ഇന്ധനങ്ങളോ ഉപയോഗിക്കാതിരിക്കുക
പെര്‍ഫ്യും ബോട്ടിലുകള്‍, സാനിറ്റൈസറുകള്‍ എന്നിവ കൈവശം സൂക്ഷിക്കാതിരിക്കുക
കുട്ടികളെ പൊങ്കാല അടുപ്പിന് സമീപം നില്‍ക്കുന്നതിന് അനുവദിക്കാതിരിക്കുക
അത്യാവശ്യമുണ്ടായാല്‍ തീ അണയ്ക്കുന്നതിന് സമീപത്തായി കുറച്ച് വെള്ളം കരുതുക
പൊങ്കാലയ്ക്ക് ശേഷം അടുപ്പ് പൂര്‍ണമായി അണഞ്ഞ ശേഷം മാത്രം സ്ഥാനം വിട്ടു പോകുക
അടിയന്തര സാഹചര്യങ്ങളില്‍ 112ല്‍ ബന്ധപ്പെടാവുന്നതാണെന്ന് കേരള പൊലീസ്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക