സമകാലിക മലയാളം ഡെസ്ക്
ഇംഗ്ലണ്ടിനെതിരായ മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പര ഇന്ന് ആരംഭിക്കാനിരിക്കെ, കോഹ് ലി, രോഹിത്, മുഹമ്മദ് ഷമി എന്നി താരങ്ങള് റെക്കോര്ഡുകള്ക്ക് അരികില്
ഏകദിനത്തില് 14,000 റണ്സ് തികയ്ക്കാന് കോഹ് ലിക്ക് 94 റണ്സ് മതി. അതിവേഗം 14,000 റണ്സ് തികച്ചതിന് സച്ചിന്റെ പേരിലുള്ള റെക്കോര്ഡ് കോഹ്ലി ഉടന് മറികടക്കുമെന്നാണ് പ്രതീക്ഷ. 2006ല് 350 മത്സരങ്ങളില് നിന്നാണ് സച്ചിന് ഈ റെക്കോര്ഡ് സ്വന്തമാക്കിയത്.
രാജ്യാന്തര ക്രിക്കറ്റില് ഇംഗ്ലണ്ടിനെതിരെ ഏറ്റവുമധികം റണ്സ് നേടിയ ഇന്ത്യന് താരം എന്ന സച്ചിന്റെ പേരിലുള്ള റെക്കോര്ഡ് തകര്ക്കാന് കോഹ് ലിക്ക് 12 റണ്സ് മതി. 69 മത്സരങ്ങളില് നിന്ന് 3990 റണ്സ് നേടിയ സച്ചിന്റെ റെക്കോര്ഡിന് അരികിലാണ് കോഹ് ലി.
രാജ്യാന്തര ക്രിക്കറ്റില് ഇംഗ്ലണ്ടിനെതിരെ 4000 റണ്സ് തികയ്ക്കുന്ന ആറാമത്തെ താരമാകാന് കോഹ് ലിക്ക് വേണ്ടത് 21 റണ്സ് മാത്രം. ഡോണ് ബ്രാഡ്മാന് ആണ് ഒന്നാമത്. 5028 റണ്സ്.
ഏകദിനത്തില് ഇംഗ്ലണ്ടിനെതിരെ ഏറ്റവുമധികം റണ്സ് നേടിയ ഇന്ത്യന് താരം എന്ന എം എസ് ധോനിയുടെ റെക്കോര്ഡ് തകര്ക്കാന് കോഹ് ലിക്ക് വേണ്ടത് വെറും 206 റണ്സ്. 48 മത്സരങ്ങളില് നിന്ന് 46.84 ശരാശരിയില് ധോനി അടിച്ചെടുത്തത് 1546 റണ്സ് ആണ്
ഏകദിനത്തില് 11000 റണ്സ് തികയ്ക്കാന് രോഹിത് ശര്മയ്ക്ക് വേണ്ടത് 134 റണ്സ് മാത്രം. ഉടന് തന്നെ 11000 റണ്സില് എത്താന് സാധിച്ചാല് അതിവേഗത്തില് ഈ നേട്ടം കൈവരിച്ചവരുടെ പട്ടികയില് കോഹ് ലിക്ക് പിന്നില് രോഹിത് രണ്ടാമതെത്തും
24 റണ്സ് കൂടി കണ്ടെത്താന് സാധിച്ചാല് ഏകദിനത്തില് ഏറ്റവുമധികം റണ്സ് നേടിയ പത്തുപേരുടെ പട്ടികയില് രോഹിതും ഇടംപിടിക്കും. നിലവില് 344 മത്സരങ്ങളില് നിന്ന് 10,889 റണ്സ് നേടിയ രാഹുല് ദ്രാവിഡ് ആണ് പത്താം സ്ഥാനത്ത്.
ഏകദിനത്തില് അതിവേഗം 200 വിക്കറ്റ് നേടുന്ന ഇന്ത്യന് താരമെന്ന റെക്കോര്ഡിന് പേസര് മുഹമ്മദ് ഷമി അഞ്ചുവിക്കറ്റ് അകലെ. നിലവില് അജിത് അഗാര്ക്കറിനാണ് റെക്കോര്ഡ്. 133 മത്സരങ്ങളില് നിന്നാണ് അഗാര്ക്കര് 200 വിക്കറ്റ് നേടിയത്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates