സമകാലിക മലയാളം ഡെസ്ക്
സമീപകാലത്ത് സൗന്ദര്യവർദ്ധനയ്ക്ക് ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു ആന്റിഓക്‌സിഡന്റാണ് ഗ്ലൂട്ടാത്തയോൺ.
ചർമ്മത്തിന് തിളക്കം നൽകാനും ചുളിവുകൾ കുറയ്ക്കാനും വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളെ തടയാനും ഇത് സഹായിക്കുന്നു.
പലപ്പോഴും ഗ്ലൂട്ടാത്തയോൺ പിൽസ്, ഇൻജക്ഷനുകൾ പോലുള്ള ചികിത്സകൾ ലഭ്യമാണെങ്കിലും, അവയ്ക്ക് പാർശ്വഫലങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
എന്നാൽ ശരിയായ ഭക്ഷണക്രമത്തിലൂടെ നിങ്ങളുടെ ശരീരത്തിലെ ഗ്ലൂട്ടാത്തയോണിന്റെ അളവ് സ്വാഭാവികമായി വർദ്ധിപ്പിക്കാൻ കഴിയും.
ഗ്ലൂട്ടാത്തയോൺ വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ നോക്കാം
സൾഫർ അടങ്ങിയ പച്ചക്കറികൾ
ബ്രോക്കോളി, കാബേജ്, കോളിഫ്ലവർ, ബ്രസ്സൽസ് സ്പ്രൗട്ട്സ് എന്നിവ കഴിക്കുന്നത് ഗ്ലൂട്ടാത്തയോൺ കൂട്ടാൻ സഹായിക്കും. ഇവയെല്ലാം സൾഫർ അടങ്ങിയ ക്രൂസിഫറസ് പച്ചക്കറികളാണ്.
വെളുത്തുള്ളി, സവാള, എന്നിവയിലും സൾഫർ സംയുക്തങ്ങൾ ധാരാളമുണ്ട്, ഇത് ഗ്ലൂട്ടാത്തയോൺ ഉണ്ടാക്കാൻ ശരീരത്തിന് ആവശ്യമാണ്.
വിറ്റാമിൻ സി അടങ്ങിയ പഴങ്ങൾ
സിട്രസ് പഴങ്ങൾ, സ്ട്രോബെറി, കിവി, എന്നിവ വിറ്റാമിൻ സി കൊണ്ട് സമ്പുഷ്ടമാണ്. ഗ്ലൂട്ടാത്തയോണിന്റെ അളവ് നിലനിർത്തുന്നതിലും അതിന്റെ ഫലപ്രാപ്തി വർദ്ധിപ്പിക്കുന്നതിലും വിറ്റാമിൻ സിക്ക് വലിയ പങ്കുണ്ട്. ഇത് കൊളാജൻ ഉത്പാദനം കൂട്ടുകയും ചർമ്മത്തിന്റെ നിറവും ഘടനയും മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
സെലിനിയം അടങ്ങിയവ
സെലിനിയം ഗ്ലൂട്ടാത്തയോൺ ഉൽപാദനത്തെ പിന്തുണയ്ക്കുന്ന ഒരു പ്രധാന ധാതുവാണ്.നട്സ്, മത്സ്യം, മുട്ട എന്നിവയിൽ സെലിനിയം ധാരാളമായി അടങ്ങിയിട്ടുണ്ട്.
നട്സുകളും സീഡുകളും
പിസ്ത, വാൽനട്ട്, ഫ്ലാക്സ് സീഡ്സ് എന്നിവയിൽ ആന്റിഓക്‌സിഡന്റുകളും ഒമേഗ-3 ഫാറ്റി ആസിഡുകളും ധാരാളമുണ്ട്. ഇവയും ഗ്ലൂട്ടാത്തയോൺ നിലനിർത്താൻ സഹായിക്കും.
പയർവർഗ്ഗങ്ങൾ
പരിപ്പ്, കടല, കിഡ്നി ബീൻസ് എന്നിവ പ്രോട്ടീനുകളും നാരുകളും നിറഞ്ഞവയാണ്, ഇത് ഗ്ലൂട്ടാത്തയോൺ ഉത്പാദനത്തെ പിന്തുണയ്ക്കും.
ധാന്യങ്ങൾ
തവിട്ടുനിറമുള്ള അരി (ബ്രൗൺ റൈസ്), ഓട്സ്, ക്വിനോവ തുടങ്ങിയ ധാന്യങ്ങളും ഗ്ലൂട്ടാത്തയോൺ ഉത്പാദനത്തെ സഹായിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates