സമകാലിക മലയാളം ഡെസ്ക്
മധുരക്കിഴങ്ങ് വേവിക്കുമ്പോൾ തൊലി കളയുന്ന ശീലമുണ്ടോ? എങ്കിൽ ഇനി ആ അബദ്ധം ചെയ്യരുത്.
മധുരക്കിഴങ്ങിന്റെ തൊലി നീക്കം ചെയ്യുന്നതിനൊപ്പം അവയുടെ 20 ശതമാനം വരെ പോഷകങ്ങളും നഷ്ടപ്പെടുന്നു.
നാരുകൾ പ്രധാനമായും മധുരക്കിഴങ്ങിന്റെ തൊലിയിലാണ് അടങ്ങിയിരിക്കുന്നത്.
മധുരക്കിഴങ്ങ് തൊലിയോടു കൂടി കഴിക്കുന്നത് കുടലിന്റെ നല്ല ബാക്ടീരികളെ പ്രോത്സാഹിപ്പിക്കുകയും ദഹനത്തെ മെച്ചപ്പെടുത്തുകയും ചെയ്യും. ഇത് രക്തത്തിലെ പഞ്ചസാരയും കൊളസ്ട്രോളും നിയന്ത്രിക്കാൻ സഹായിക്കും.
മധുരക്കിഴങ്ങിന്‍റെ തൊലിയില്‍ ബീറ്റാ കരോട്ടിൻ, ക്ലോറോജെനിക് ആസിഡ്, വിറ്റാമിൻ സി, ഇ എന്നിവയും പർപ്പിൾ മധുരക്കിഴങ്ങിൽ ആന്തോസയാനിൻ എന്ന ആന്റിഓക്‌സിഡൻ്റുകളും ഉണ്ട്.
ഈ ആന്റിഓക്‌സിഡന്റുകൾ കോശങ്ങളുടെ കേടുപാടുകൾ തടയാൻ സഹായിക്കും. കൂടാതെ ഹൃദ്രോഗം, കാൻസർ തുടങ്ങിയ രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കാനും ഇത് സഹായിക്കും.
മധുരക്കിഴങ്ങ് മണ്ണിനുള്ളില്‍ വളരുന്നതിനാൽ ചെളിയും കീടനാശിനികളും തൊലിയില്‍ പറ്റിപ്പിടിച്ചിരിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ മധുരക്കിഴങ്ങ് വെള്ളത്തില്‍ നന്നായി കഴുകിയെടുക്കൻ ശ്രദ്ധിക്കുക.