സമകാലിക മലയാളം ഡെസ്ക്
മിക്ക വീടുകളിലും സാധാരണയായി ഉപയോഗിക്കുന്ന പച്ചക്കറികളിൽ ഒന്നാണ് കാബേജ്.
ഉയർന്ന അളവിൽ കീടനാശിനികളും മറ്റും ഉപയോഗിക്കുന്ന പച്ചക്കറി കൂടിയാണ് ഇത്.
അതുകൊണ്ടു തന്നെ കാബേജിൻ്റെ ഓരോ പാളിയും കൃത്യമായി വൃത്തിയാക്കേണ്ടതുണ്ട്.
കാബേജ് വൃത്തിയാക്കുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.
കാബേജിന്റെ പുറം ഭാഗത്തെ രണ്ടോ മൂന്നോ ഇലകൾ മാറ്റുക. കാരണം അവ അഴുക്ക്, പ്രാണികൾ, രാസവസ്തുക്കൾ എന്നിവ കൂടുതലായി പറ്റി പിടിച്ചിരിക്കുന്ന ഇടമാണ്.
കാബേജ് പകുതിയായോ നാലായിട്ടോ മുറിക്കുക. ഇത് പാളികൾ തുറക്കാൻ സഹായിക്കുകയും മറഞ്ഞിരിക്കുന്ന പുഴുക്കളെ എളുപ്പത്തിൽ കണ്ടെത്തുകയും ചെയ്യുന്നു
കാബേജ് ചെറുചൂടുള്ള ഉപ്പുവെള്ളത്തിൽ 10-15 മിനിറ്റ് നേരം മുക്കിവയ്ക്കുക. ഉപ്പ് പുഴുക്കളെ ഇല്ലാതാക്കാനും മറഞ്ഞിരിക്കുന്ന പ്രാണികളെ പുറത്തുകൊണ്ടുവരാനും സഹായിക്കും.
ഒരു പാത്രം വെള്ളത്തിൽ 1-2 ടേബിൾ സ്പൂൺ വിനാഗിരി ചേർത്ത് കാബേജ് 5-7 മിനിറ്റ് മുക്കിവയ്ക്കുക. വിനാഗിരി ബാക്ടീരിയകളെ കൊല്ലാൻ സഹായിക്കുകയും ഇലകളിൽ നിന്ന് പുഴുക്കളെ വേർപെടുത്താനും സഹായിക്കും.
ഒഴുകുന്ന വെള്ളത്തിനടിയിൽ കാബേജ് രണ്ടോ മൂന്നോ തവണ കഴുകിയെടുക്കാം, അത് ഉപ്പ് അല്ലെങ്കിൽ വിനാഗിരി, പുഴുക്കൾ എന്നിവ നീക്കാൻ സഹായിക്കും. ശേഷം പാകം ചെയ്യാൻ ഉപയോഗിക്കാവുന്നതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates