സമകാലിക മലയാളം ഡെസ്ക്
മഞ്ഞള്‍
മഞ്ഞളില്‍ അടങ്ങിയ കുര്‍കുമിയം മികച്ച ആന്റി-ഇന്‍ഫ്‌ളമേറ്ററി സംയുക്തമാണ്. ഇവയ്ക്ക് കഠിനമായ ശരീര വേദന കുറയ്ക്കാന്‍ സാധിക്കും. ഭക്ഷണത്തില്‍ മഞ്ഞള്‍ ചേര്‍ക്കുന്നത് ശരീര വേദന, നടുവേദന എന്നിവയില്‍ നിന്നും ആശ്വാസം ലഭിക്കും.
ഇഞ്ചി
ഇഞ്ചിയില്‍ അടങ്ങിയ ജിഞ്ചെറോള്‍ എന്ന സംയുക്തം മികച്ച ആന്റി-ഇന്‍ഫ്‌ളമേറ്ററി, ആന്റി-ഒക്‌സിഡന്റ് ഗുണങ്ങളുള്ളതാണ്. ഇത് പേശികളുടെ വേദനയ്ക്ക് ആശ്വാസം നല്‍കും.
മത്സ്യം
ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയ മീന്‍ കഴിക്കുന്നത് സന്ധി വേദന, നടു വേദന തുടങ്ങിയവയ്ക്ക് ആശ്വാസമേകും. ഒമേഗ 3 ഫാറ്റി ആസിഡിന് ശരീരവീക്കം നീക്കാനാകും.
ബെറി
ആന്റി-ഓക്‌സിഡന്റുകളാല്‍ സമ്പന്നമായ ബെറിപ്പഴങ്ങള്‍ വീക്കത്തെ പ്രതിരോധിക്കും. ഇത് കഠിനമായ ശരീരവേദനയില്‍ നിന്നും ആശ്വാസം നല്‍കും.
ചീര
ആന്റി-ഓക്‌സിഡന്റുകളാലും ആന്റി-ഇന്‍ഫ്‌ളമേറ്ററി സംയുക്തങ്ങളാലും സമ്പന്നമായ ചീര ശരീരത്തിലെ വീക്കവും പേശി വേദനയും തടയാന്‍ സഹായിക്കും. ഇത് ഡയറ്റില്‍ പതിവായി ഉള്‍പ്പെടുത്തുന്നത് ആരോഗ്യകരമാണ്.
നട്‌സ്
നട്‌സില്‍ ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീന്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയ്ക്ക് സന്ധികളില്‍ ഉണ്ടാകുന്ന വീക്കവും വേദനയും തടയാനാകും.
ചെറി
ചെറിപ്പഴങ്ങളില്‍ ധാരാളം ആന്റി-ഓക്‌സിഡന്റുകളും ആന്റി-ഇന്‍ഫ്‌ളമേറ്ററി സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. പേശി വേദന, സന്ധി വേദന എന്നിവയ്ക്ക് ചെറിപ്പഴങ്ങള്‍ കഴിക്കുന്നത് നല്ലതാണ്.
ഒലീവ് ഓയില്‍
ഒലീവ് ഓയിലില്‍ ആന്റി- ഇന്‍ഫ്‌ളമേറ്ററി സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇവ വീക്കത്തെ തടയുകയും വേദന ഇല്ലാതാക്കുകയും ചെയ്യും.
വെളുത്തുള്ളി
വെളുത്തുള്ളിയില്‍ ആന്റി-ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ അടങ്ങിയ സല്‍ഫര്‍ സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് പേശി വേദനയും സന്ധിവേദനയും നീക്കാന്‍ സഹായിക്കും.
ഗ്രീന്‍ ടീ
ആന്റി-ഓക്‌സിഡന്റുകളാല്‍ സമ്പന്നമാണ് ഗ്രീന്‍ ടീ. ഇവയ്ക്ക് വീക്കം ഇല്ലാതാക്കി ശരീര വേദന കുറയ്ക്കാനുള്ള കഴിവുണ്ട്.