സമകാലിക മലയാളം ഡെസ്ക്
തലച്ചോറിന്റെ ആരോഗ്യത്തിന് ബെസ്റ്റാണ് ബദാം. ആരോഗ്യകരമായ കൊഴുപ്പ്, വിറ്റാമിന്‍ ഇ, ആന്റി-ഓക്‌സിഡന്റുകള്‍ ധാരാളം ബദാമില്‍ അടങ്ങിയിട്ടുണ്ട്. ദിവസവും ബദാം കുതിര്‍ത്തു കഴിക്കുന്നത് തലച്ചോറിന്‍റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സഹായിക്കും.
എന്നാല്‍ ചിലര്‍ക്ക് ബദാമിന്‍റെ രുചി അത്ര ഇഷ്ടപ്പെടണമെന്നില്ല, ബദാമിനൊപ്പം ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് രുചി കൂട്ടുന്നതിനൊപ്പം തലച്ചോറിന് ഇരട്ടി ആരോഗ്യം നല്‍കും.
ഡാര്‍ക്ക് ചോക്ലേറ്റ്-ബദാം
ചോക്ലേറ്റ് പ്രേമികള്‍ക്ക് പരീക്ഷിക്കാവുന്ന ഒരു കോംമ്പോയാണിത്. ഡാര്‍ക്ക് ചോക്ലേറ്റില്‍ അടങ്ങിയ ഫ്ലവനോയിഡുകള്‍, ആന്റിഓക്‌സിഡന്റുകള്‍, കഫീന്‍ എന്നിവ ഏകാഗ്രത, ഓര്‍മശക്തി, മാനസികാവസ്ഥ എന്നിവ മെച്ചപ്പെടുത്താന്‍ സഹായിക്കും.
ബ്ലൂബെറി-ബദാം
ബ്ലൂബെറിയില്‍ ആന്തോസിയാനിന്‍ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോര്‍ പ്രായമാകുന്നതില്‍ നിന്ന് സംരക്ഷിക്കുന്നു. കൂടാതെ ഓര്‍മശക്തി മെച്ചപ്പെടാനും സഹായിക്കും. ബദാമിനൊപ്പം ബ്ലൂബെറി കഴിക്കുന്നത് ദീര്‍ഘനാള്‍ തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും.
തൈരിനൊപ്പം ബദാം
തൈരില്‍ പ്രോബയോട്ടിക്‌സ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നു. കുടലിന്റെ ആരോഗ്യ ഇത് തലച്ചോറിന്റെ പ്രവര്‍ത്തനത്തില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ബദാമിനൊപ്പം തൈര് കഴിക്കുന്നത് തലച്ചോറിന്റെ കോശങ്ങളുടെ പ്രവര്‍ത്തനത്തെ സഹായിക്കും.
ഓട്‌സ്-ബദാം
ഓട്‌സ് തലച്ചോറിലെ ഗ്ലൂക്കോസിന്റെ അളവു ക്രമീകരിച്ചു നിര്‍ത്താന്‍ സഹായിക്കുന്നു. ഇത് ഏകാഗ്രത നിലനിര്‍ത്താനും ഊര്‍ജ്ജനില മെച്ചപ്പെടുത്താനും ആവശ്യമാണ്. ബദാമിനൊപ്പം ഓട്‌സ് കഴിക്കുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ സഹായിക്കും.
ചീര ബദാം
മാനസികാവസ്ഥ മെച്ചപ്പെടുന്നതിനും തലച്ചോറിന്റെ പ്രവര്‍ത്തനും ആവശ്യമായ ഫോളേറ്റും അയേണും ചീരയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ബദാമും ചീരയും ഒരുമിച്ച് കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിന് ഡബിള്‍ ഗുണമാണ്.