മനസും ശരീരവും കൂൾ ആക്കും; പ്രാണായാമത്തിന്റെ ​ഗുണങ്ങൾ

അഞ്ജു സി വിനോദ്‌

മനസും ശരീരവും ആരോഗ്യവും ഊർജസ്വലവും ആക്കി നിലനിർത്തുന്നതിന് സഹായിക്കുന്ന ഒരു ശ്വസനവ്യായാമമാണ് പ്രാണായാമം. ഇത് തലച്ചോറിലേക്കും മറ്റ് അവയവങ്ങളിലേക്കും ദീര്‍ഘനേരം ഓക്സിജന്‍റ് ലഭ്യത വര്‍ധിപ്പിക്കും.

മനസിനെ ശാന്തമാക്കുന്നു

ആഴത്തിലുള്ള ശ്വാസവ്യായാമം നാഡിവ്യവസ്ഥയെ ശാന്തമാക്കുകയും ഉത്കണ്ഠ കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഇത് ചിന്താശേഷിയെ ഉണര്‍ത്തുകയും വൈകാരിക സ്ഥിരത ദിവസം മുഴുവന്‍ കൈവരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

ശ്വാസകോശത്തെ ശക്തിപ്പെടുത്തുന്നു

പ്രാണായാമം ദിവസവും ചെയ്യുന്നത് ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ഇത് ആസ്മ, ശ്വാസകോശ സംബന്ധിയായ അസുഖങ്ങള്‍ എന്നിവ തടയാനും സഹായിക്കും.

ഹോര്‍മോണ്‍ ബാലന്‍സ്

പ്രാണായാമം കുടലിന്‍റെ ആരോഗ്യത്തെ മെച്ചപ്പെടുത്താനും ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ, ക്രമരഹിതമായ ആര്‍ത്തവം, മാനസിക നിലയിലുള്ള മാറ്റങ്ങള്‍, ക്ഷീണം എന്നിവ ഒഴിവാക്കാന്‍ സഹായിക്കും.

ഏകാഗ്രത വര്‍ധിപ്പിക്കും

നാഡി ശോധന പോലുള്ള ടെക്‌നിക്കുകള്‍ ഉപയോഗിക്കുന്നത്, തലച്ചോറിലേക്കുള്ള ഓക്‌സിജന്റെ സഞ്ചാരം മെച്ചപ്പെടാനും ബുദ്ധികൂര്‍മതയും വ്യക്തതയും ഏകാഗ്രതയും വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു.

ഹൃദയാരോഗ്യം

രക്തസമ്മര്‍ദവും ഹൃദയമിടിപ്പും ക്രമീകരിച്ചു കൊണ്ട് പ്രായാണാമം ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു.

ഉറക്കം

രാത്രിയില്‍ ശ്വാസനവ്യായാമം ചെയ്യുന്നത് പാരസിംപതിറ്റിക് നാഡിസംവിധാനത്തെ സജീവമാക്കുകയും ശരീരത്തെയും മനസിനെയും ശാന്തമാകാന്‍ സഹായിക്കുകയും ചെയ്യും.

വിഷാംശം പുറന്തള്ളുന്നു

ശ്വസനവ്യായാമം രക്തയോട്ടം വര്‍ധിപ്പിക്കുകയും ശരീരത്തിന്റെ സ്വഭാവിക ക്ലിനിങ് പ്രോസസിസൂടെ ശരീരത്തില്‍ നിന്ന് വിഷാംശത്തെ പുറന്തള്ളാന്‍ സഹായിക്കുകയും ചെയ്യുന്നു.

പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു

സ്‌ട്രെസ് ഹോര്‍മോണുകളെ കുറയ്ക്കാനും അതുവഴി ഓക്‌സിജനറേഷന്‍ മെച്ചപ്പെടുത്താനും പ്രാണായാമ പോലുള്ള ശ്വസന വ്യായാമം സഹായിക്കും. ഇത് പ്രതിരോധ ശേഷി മെച്ചപ്പെടാനും രോഗങ്ങളെ അകറ്റി നിര്‍ത്തുകയും ചെയ്യുന്നു.

മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നു

പ്രാണായാമം സെറാട്ടോണിന്‍ ഡോപ്പമിന്‍ പോലുള്ള ഫീന്‍ഗുഡ് ഹോര്‍മോണുകളുടെ ഉല്‍പാദനം വര്‍ധിപ്പിക്കുന്നു. ഇത് നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താനും മാനസിക വ്യക്തയുണ്ടാക്കാനും സഹായിക്കുന്നു.