സമകാലിക മലയാളം ഡെസ്ക്
ഷാരുഖ് ഖാന്‍- ഗൗരി ഖാന്‍
സിനിമയില്‍ എത്തുന്നതിനു മുന്‍പേ ഷാരുഖിന്റെ പ്രണയിനിയായിരുന്നു ഗൗരി. ബ്രാഹ്മണ കുടുംബത്തില്‍ നിന്നുള്ള ഗൗരിയെ താരം സ്വന്തമാക്കുന്നത് ഏറെ പ്രതിസന്ധികള്‍ക്കൊടുവിലാണ്. 1991 ലായിരുന്നു ഇവരുടെ വിവാഹം. ഇവര്‍ക്ക് മൂന്നു മക്കളുണ്ട്.
സെയ്ഫ് അലി ഖാന്‍- കരീന കപൂര്‍
ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരജോഡികളാണ് സെയ്ഫും കരീനയും. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലാണ് ഇവര്‍ വിവാഹിതരാവുന്നത്. ഇവര്‍ക്ക് രണ്ട് ആണ്‍മക്കളുണ്ട്.
റിതേഷ് ദേശ്മുഖ്- ജെനീലിയ ഡിസൂസ
ബോളിവുഡിലെ ക്യൂട്ട് കപ്പിളാണ് റിതേഷും ജെനീലിയയും. തുജെ മെരി കസം എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് ഇരുവരും പ്രണയത്തിലാവുന്നത്. റിതേഷ് മഹാരാഷ്ട്രയില്‍ നിന്നുള്ള ഹിന്ദുവും ജെനീലിയ മംഗളൂരുവില്‍ നിന്നുള്ളക്രിസ്ത്യാനിയുമാണ്.
കുനാല്‍ ഖേമു- സൊഹ അലി ഖാന്‍
സഹോദരന്‍ സെയ്ഫ് അലി ഖാനെ പോലെ സോഹ അലി ഖാനും തന്റെ പ്രണയത്തെ കണ്ടെത്തിയത് മറ്റൊരു മതത്തില്‍ നിന്നാണ്. ഏറെ നാളത്തെ പ്രണയത്തിനു ശേഷം 2014ലാണ് സോഹയും കുനാലും വിവാഹിതരാവുന്നത്.
നസറുദ്ദീന്‍ ഷാ- രത്‌ന പതക് ഷാ
ഒരാളെ പ്രണയിക്കാനും വിവാഹം കഴിക്കാനും മതം ഒരു തടസമല്ല എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇവര്‍. 1975ല്‍ ഒരു നാടക പരിശീലനത്തിനിടെയാണ് ഇരുവരും കണ്ടുമുട്ടുന്നത്. തുടര്‍ന്ന് വിവാഹിതരാവുകയായിരുന്നു.
സുനില്‍ ദത്ത്- നര്‍ഗിസ്
മദര്‍ ഇന്ത്യ എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് സുനില്‍ ദത്തും നര്‍ഗിസും പ്രണയത്തിലാവുന്നത്. വൈകാതെ ഇരുവരും വിവാഹിതരായി. വിവാഹശേഷം ഹിന്ദു മതത്തിലേക്ക് നര്‍ഗിസ് മാറുകയും നിര്‍മല ദത്ത് എന്ന പേര് സ്വീകരിക്കുകയുമായിരുന്നു.
സഞ്ജയ് ദത്ത്- മാന്യത ദത്ത്
മാതാപിതാക്കളെ പോലെ സഞ്ജയ് ദത്തും ഇതര മതത്തില്‍ നിന്നാണ് വിവാഹം കഴിച്ചത്. ദില്‍നവാസ് ഷെയ്ഖ് എന്നായിരുന്നു മാന്യതയുടെ യഥാര്‍ത്ഥ പേര്. വിവാഹ ശേഷം മതം മാറുകയായിരുന്നു. ഇരുവരും തമ്മില്‍ 19 വയസിനു വ്യത്യാസമുണ്ട്.
സ്വര ഭാസ്‌കര്‍- ഫഹദ് അഹമ്മദ്
നടി സ്വര ഭാസ്‌കര്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ഫഹദ് അഹമ്മദിനെ വിവാഹം ചെയ്തത്. ഇരുവര്‍ക്കും അടുത്തിടെയാണ് കുഞ്ഞ് പിറന്നത്.
ഊര്‍മിള മാതോണ്ട്കര്‍ - മോഹ്‌സിന്‍ അക്തര്‍
2016ലാണ് ഊര്‍മിളയും മോഹ്‌സിന്‍ അക്തറും വിവാഹിതരായത്. കശ്മീര്‍ സ്വദേശിയായ മോഹ്‌സിന്‍ ഊര്‍മിളയേക്കാള്‍ 10 വയസ് ഇളയതാണ്.
സുനില്‍ ഷെട്ടി- മന ഷെട്ടി
ഒന്‍പത് വര്‍ഷത്തെ പ്രണയത്തിനു ശേഷം 1991ലാണ് സുനില്‍ ഷെട്ടിയും മന ഷെട്ടിയും വിവാഹിതരാവുന്നത്. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്.