കർക്കടകത്തിൽ കഴിക്കാം പത്തില

സമകാലിക മലയാളം ഡെസ്ക്

മനസും ശരീരവും ശുദ്ധീകരിച്ച് ബലപ്പെടുത്തുന്നതിന് ഏറ്റവും ഉചിതമായ മാസമാണ് കർക്കടകമാസം. കർക്കടകത്തിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്താം ഈ 10 ഇലകൾചേമ്പില

ചേമ്പില

ചേമ്പിന്റെ ഇലയിൽ കാൽസ്യം, ഫോസ്ഫറസ് ഇവ ധാരാളമുണ്ട്. ദഹനം വർധിപ്പിക്കാനും സഹായിക്കുന്നു

ചേമ്പില | Pexels

തകര

തകരയുടെ ഇല നേത്രരോഗം, മലബന്ധം, ത്വക്‌രോഗം ഇവ അകറ്റുന്നു.

തകര | Pexels

തഴുതാമ

തഴുതാമയിലയിൽ പൊട്ടാസ്യം നൈട്രേറ്റ് ധാരാളം അടങ്ങിയതിനാൽ,ഇത് മൂത്രവർധനവിനുള്ള ഔഷധധമായി ഉപയോഗിക്കുന്നു.

തഴുതാമ | Facebook

കുമ്പളം ഇല

കുമ്പളത്തിന്റെ ഇല രക്തം ശുദ്ധിയാക്കുന്നു. ബുദ്ധിയുണ്ടാകാനും ഇത് നല്ലതാണ്..

കുമ്പളം ഇല | Pexels

മത്തൻ ഇല

മത്തന്റെ ഇളംതണ്ട്, പൂവ്, കായ് എന്നിവയെല്ലാം ഭക്ഷ്യയോഗ്യമാണ്.

മത്തൻ ഇല | Pexels

ചേന ഇല

ചേനയിലയിൽ നാരുകൾ, കാൽസ്യം, ഫോസ്ഫറസ് ഇവ ധാരാളം ഉണ്ട്.

ചേന ഇല | Facebook

പയർ ഇല

പയറിന്റെ ഇല ദഹനശക്തി മെച്ചപ്പെടുത്തുന്നു. കരൾവീക്കത്തിനും ഈ ഇല നല്ലതാണ്. മാംസ്യം, ധാതുക്കൾ, ജീവകം എ, സി എന്നിവയും പയറിലയിൽ ഉണ്ട്.

പയർ ഇല | Pexels

ചൊറിയണത്തിന്റെ ഇല

ചൊറിയണത്തിന്റെ ഇലയും കർക്കടകത്തിൽ കറി വയ്ക്കാം.രക്തസമ്മർദം ഉള്ളവർക്ക് കറിയിൽ ഉപ്പിനു പകരം ഇന്തുപ്പ് ചേർക്കാം.

ചൊറിയണത്തിന്റെ ഇല | Pexels

മുളളൻചീര

മുളളൻചീരയ്ക്കും ഔഷധഗുണമേറെയാണ്. ഇലയും തണ്ടും കറിവച്ചുകഴിക്കാം. ഇലയുടെ നീരെടുത്ത് വെറും വയറ്റിൽ കഴിക്കുന്നത് നല്ലതാണ്

മുളളൻചീര | Pexels

നെയ്യുണ്ണി ഇല

നെയ്യുണ്ണി ഇല കർക്കടകത്തിൽ കഴിക്കുന്നത് ആരോ​ഗ്യ​ത്തിന് നല്ലതാണ്

നെയ്യുണ്ണി ഇല | Facebook

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Samakalikamalayalam | File