'ഏക ലോകത്തിനും ആരോഗ്യത്തിനും'; അറിയാം അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ചരിത്രം

സമകാലിക മലയാളം ഡെസ്ക്

2014 ഡിസംബര്‍ 11-നാണ് ലോക രാഷ്ട്രങ്ങളുടെ അംഗീകാരത്തോടെ ഐക്യരാഷ്ട്രസഭ ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനമായി പ്രഖ്യാപിച്ചത്

11th International Yoga Day | പിടിഐ

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടുവെച്ച നിര്‍ദ്ദേശം 175 അംഗരാഷ്ട്രങ്ങളും അംഗീകരിക്കുകയായിരുന്നു.

11th International Yoga Day | പിടിഐ

2014 സെപ്റ്റംബര്‍ 27-ന് നടന്ന യുഎന്നിന്റെ 69-ാമത് വാര്‍ഷിക പൊതുയോഗത്തില്‍ നരേന്ദ്ര മോദിയാണ് 'അന്താരാഷ്ട്ര യോഗ ദിനം' എന്ന ആശയം ആദ്യമായി മുന്നോട്ടുവെച്ചത്.

11th International Yoga Day | പിടിഐ

വടക്കന്‍ അര്‍ദ്ധഗോളത്തിലെ വര്‍ഷത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ദിവസമായതുകൊണ്ടാണ് ജൂണ്‍ 21 എന്ന തീയതി തെരഞ്ഞെടുത്തത്.

11th International Yoga Day | പിടിഐ

ആരോഗ്യ രംഗത്ത് വിപ്ലവകരമായ ഒരു മാറ്റത്തിന് യോഗ ദിനം തുടക്കം കുറിച്ചു. രോഗം വരുന്നതിനേക്കാള്‍ നല്ലത് അത് തടയുന്നതാണെന്ന ചിന്തയിലേക്ക് ആളുകള്‍ യോഗയിലൂടെ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങി.

11th International Yoga Day | പിടിഐ

'ഏക ലോകത്തിനും ആരോഗ്യത്തിനും യോഗ' എന്ന ആശയവുമായാണ് ഇന്ത്യ ഈ വര്‍ഷത്തെ യോഗ ദിനം ആചരിക്കുന്നത്.

11th International Yoga Day | പിടിഐ

സംഘര്‍ഷഭരിതമായ ഒരു ലോകത്ത് സമാധാനം ഉറപ്പാക്കാന്‍ യോഗയ്ക്ക് കഴിയുമെന്നും അത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു

11th International Yoga Day | പിടിഐ

വിശാഖപട്ടണത്ത് 11-ാമത് അന്താരാഷ്ട്ര യോഗ ദിനാചരണത്തിന് പ്രധാനമന്ത്രി നേതൃത്വം നല്‍കി

11th International Yoga Day | പിടിഐ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam