ന്യൂ ഇയർ രാത്രി മേശയ്ക്ക് അടിയിലിരുന്ന് 12 മുന്തിരി കഴിച്ചാൽ ഭാഗ്യം വരുമോ?

സമകാലിക മലയാളം ഡെസ്ക്

പുതുവർഷത്തോട് അനുബന്ധിച്ച് ഭാഗ്യത്തിനായി അർദ്ധരാത്രിയിൽ മേശയ്ക്കടിയിൽ നിന്ന് 12 പച്ച മുന്തിരി കഴിക്കുന്ന പരിപാടി സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ നേടുകയാണ്

പ്രതീകാത്മക ചിത്രം | AI generated

സോഷ്യൽ മീഡിയാ ട്രെൻഡ് മാത്രമല്ല, സ്പെയിനിൽ നിലവിലുള്ള പുതുവർഷരാത്രിയിലെ ഒരു ആചാരമാണിത്.

പ്രതീകാത്മക ചിത്രം | Pinterest

12 മുന്തിരികൾ ഒരു വർഷത്തെ ഓരോ മാസങ്ങളേയും പ്രതിനിധീകരിക്കുന്നു. അർധരാത്രിയിൽ പുതുവർഷം പുലരുന്നതിന് തൊട്ടുമുമ്പ് ഓരോ സെക്കന്റിലും ഓരോ മുന്തിരി വീതം കഴിക്കണം. അതാണ് ആ ആചാരം.

പ്രതീകാത്മക ചിത്രം | Pinterest

"ലാസ് ഡോസെ ഉവാസ് ഡി ലാ സുവെർട്ടെ" (Las Doce Uvas de la Suerte) അഥവാ ഭാഗ്യത്തിന്റെ പന്ത്രണ്ട് മുന്തിരികൾ എന്നറിയപ്പെടുന്ന ഈ പാരമ്പര്യം 1800-കളുടെ അവസാനത്തിൽ മഡ്രിഡിലാണ് ആരംഭിച്ചതെന്നാണ് പറയപ്പെടുന്നത്.

പ്രതീകാത്മക ചിത്രം | Pinterest

ഡിസംബർ 31 അർധരാത്രിയിൽ പ്യൂർട്ട ഡെൽ സോൾ ചത്വരത്തിലെ ക്ലോക്കിൽ 12 തവണ മണി മുഴങ്ങുമ്പോൾ, കുടുംബാംഗങ്ങൾ ഒത്തുകൂടുകയും ഓരോ മണിമുഴക്കത്തിനും ഒന്ന് എന്ന ക്രമത്തിൽ ആകെ 12 മുന്തിരികൾ കഴിക്കുകയും ചെയ്യുന്നു.

Grapes | Pinterest

അക്കാലത്തെ പ്രഭുക്കന്മാർ ക്രിസ്മസ് കാലത്ത് മുന്തിരിയും ഷാംപെയിനും കഴിക്കുന്ന പതിവുണ്ടായിരുന്നുവെന്നും അതിനെ പരിഹസിച്ചുകൊണ്ട് സാധാരണക്കാർ പ്യൂർട്ട ഡെൽ സോളിൽ ഒത്തുകൂടി മുന്തിരി കഴിക്കാൻ തുടങ്ങിയതാണെന്നും കഥയുണ്ട്.

പ്രതീകാത്മക ചിത്രം | Pinterest

മറ്റൊരു കഥ,1900-കളുടെ അവസാനത്തിൽ അലിസാന്റെ മേഖലയിലെ മുന്തിരി കർഷകർക്ക് ആവശ്യത്തിലധികം വിളവ് ലഭിക്കുകയും അധികം വന്ന മുന്തിരികൾ വിറ്റഴിക്കാനായി അവർ കണ്ടെത്തിയ ഒരു വിദ്യയായിരുന്നു ഈ "ഭാഗ്യ മുന്തിരികൾ" എന്നുമാണ്.

Grapes | Pinterest

എന്നാൽ മേശക്കടിയിലിരുന്ന് മുന്തിരികൾ കഴിച്ചാൽ പ്രണയസാഫല്യവും ഭാഗ്യവും ഐശ്വര്യവും കൈവരുമെന്നത് മുകളിൽ പറഞ്ഞ ആചാരത്തിന്റെ സോഷ്യൽ മീഡിയാ പതിപ്പാണ്.

പ്രതീകാത്മക ചിത്രം | AI generated

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File