മലയാളത്തെ ഞെട്ടിച്ച അഞ്ച് മേക്കോവറുകള്‍

സമകാലിക മലയാളം ഡെസ്ക്

വികെ ശ്രീകുമാര്‍ സംവിധാനം ചെയ്ത ഒടിയന്‍ സിനിമയില്‍ അഭിനയിക്കാന്‍ ശരീരത്തില്‍ വലിയ മാറ്റമാണ് മോഹന്‍ലാല്‍ വരുത്തിയത്. ചെറുപ്പകാലം അഭിനയിക്കുന്നതിനായിട്ടായിരുന്നു മാറ്റം. 18 കിലോയോളം ഭാരമാണ് താരം കുറച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒടിയനില്‍ മോഹന്‍ലാല്‍

മലയാള സിനിമയില്‍ ഏറ്റവും ഞെട്ടിപ്പിക്കുന്ന ട്രാന്‍സ്‌ഫോര്‍മേഷന്‍ നടത്തിയത് പൃഥ്വിരാജായിരുന്നു. ബ്ലെസി ചിത്രം ആടുജീവിതത്തിനായി താരം ശരീരഭാരം ആദ്യം കൂട്ടുകയും പിന്നീട് കുറയ്ക്കുകയുമായിരുന്നു. സിനിമയിലെ ആദ്യ രംഗങ്ങള്‍ക്കായി 90 കിലോ ആയി ശരീരഭാരം കൂട്ടി. പിന്നീട് 30 കിലോ കുറയ്ക്കുകയും ചെയ്തു.

ആടുജീവിതത്തില്‍ പൃഥ്വിരാജ്

കക്ഷി അമ്മിണിപ്പിള്ള എന്ന സിനിമയ്ക്കു വേണ്ടിയായിരുന്നു ഷിബ്ല തന്റെ ലുക്ക് മാറ്റിയത്. ഷൂട്ടിന് മുന്‍പ് 68 കിലോ ആയിരുന്നു താരത്തിന്റെ ഭാരം. 20 കിലോയോളം ഭാരമാണ് ചിത്രത്തിനു വേണ്ടി താരം കൂട്ടിയത്.

കക്ഷി അമ്മിണിപ്പിള്ളയില്‍ ഷിബ്ല

മേപ്പടിയാന്‍ ചിത്രത്തിനു വേണ്ടിയാണ് ഉണ്ണി മുകുന്ദന്‍ ശരീരഭാരം കൂട്ടിയത്. 15 കിലോയില്‍ അധികം ഭാരം കൂട്ടി 90 കിലോ ആക്കുകയായിരുന്നു.

മേപ്പടിയാനില്‍ ഉണ്ണി മുകുന്ദന്‍

ജൂണ്‍ എന്ന ചിത്രത്തിനു വേണ്ടിയാണ് രജീഷ മേക്കോവര്‍ നടത്തിയത്. സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാവാന്‍ താരം ശരീര ഭാരം കുറയ്ക്കുകയായിരുന്നു. കൂടാതെ തന്റെ നീണ്ട മുടി വെട്ടുകയും പല്ലില്‍ കമ്പിയിടുകയും ചെയ്തു.

ജൂണില്‍ രജീഷ വിജയന്‍