അമ്പമ്പോ, ഇതെന്തു ജയം! 98% ശതമാനം വോട്ടും ജയിച്ച സ്ഥാനാര്‍ഥിക്ക്!; അറിയാം ലോക്‌സഭയിലെ വമ്പന്‍ ഭൂരിപക്ഷങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

1989ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജമ്മു കശ്മീരിലെ അനന്തനാഗില്‍നിന്ന് നാഷണല്‍ കോണ്‍ഫറന്‍സിന്‍റെ പിഎല്‍ ഹാന്‍ഡു തെരഞ്ഞെടുക്കപ്പെട്ടത് പോള്‍ ചെയ്ത വോട്ടിന്‍റെ 97.69 ശതമാനവും നേടിയാണ്.

പിഎല്‍ ഹാന്‍ഡു തെരഞ്ഞെടുപ്പില്‍ വോട്ടു രേഖപ്പെടുത്തുന്നു | ട്വിറ്റര്‍

1989ല്‍ തന്നെ ബരാമുള്ളയില്‍ നാഷണല്‍ കോണ്‍ഫറന്‍സ് സ്ഥാനാര്‍ഥിയായിരുന്ന സെയ്ഫുദ്ദീന്‍ സോസ് ആകെ പോള്‍ ചെയ്ത വോട്ടിന്‍റെ 93.79 ശതമാനവും സ്വന്തം പേരിലാക്കി

സെയ്ഫുദ്ദീന്‍ സോസ് | ഫയല്‍

1991ലെ തെരഞ്ഞെടുപ്പില്‍ സിക്കിം മണ്ഡലത്തില്‍ സിക്കിം സംഗ്രാം പരിഷത്ത് സ്ഥാനാര്‍ഥിയായിരുന്ന ദില്‍ കുമാരി ഭണ്ഡാരിക്കു കിട്ടിയത് പോള്‍ ചെയ്ത വോട്ടിന്‍റെ 90.12 ശതമാനം.

ദില്‍ കുമാരി ഭണ്ഡാരി | ട്വിറ്റര്‍

1977ല്‍ ബിഹാറിലെ ഹാജിപുരില്‍ ലോക്ദള്‍ സ്ഥാനാര്‍ഥിയായി മത്സരിച്ച രാംവിലാസ് പാസ്വാന് ആകെ രേഖപ്പെടുത്തിയ വോട്ടിന്‍റെ 89.3ശതമാനവും നേടാനായി.

രാംവിലാസ് പാസ്വാന്‍ | ഫയല്‍

1989ല്‍ പഞ്ചാബിലെ തരണ്‍ തരണില്‍ അകാലിദള്‍ മാന്‍ വിഭാഗം നേതാവ് സിംരഞ്ജിത് സിങ് മാനിന് കിട്ടിയത് ആകെ രേഖപ്പെടുത്തിയ വോട്ടിന്‍റെ 89.16 ശതമാനം.

സിംരഞ്ജിത് സിങ് മാന്‍ (വലത്) | ഫയല്‍