ബോളിവുഡില്‍ നിന്ന് രാഷ്ട്രീയത്തിലിറങ്ങിയ 10 താരങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

2004ലാണ് ഹേമമാലിനി ബിജെപിയില്‍ ചേരുന്നത്. ഉത്തര്‍ പ്രദേശിലെ മധുരയില്‍ നിന്നുള്ള എംപിയാണ്.

ഹേമമാലിനി | ഫെയ്സ്ബുക്ക്

ബിജെപി ഗവണ്‍മെന്റിന്റെ മാനവ വിഭവശേഷി മന്ത്രിയാണ് സ്മൃതി ഇറാനി. അമേഠിയില്‍ നിന്ന് രാഹുല്‍ ഗാന്ധിയെ തോല്‍പ്പിച്ചാണ് ലോക്‌സഭയിലേക്ക് എത്തിയത്.

സ്മൃതി ഇറാനി | ഫെയ്സ്ബുക്ക്

കഴിഞ്ഞ ദിവസമാണ് ഗോവിന്ദ ശിവസേനയില്‍ ചേര്‍ന്നത്. നേരത്തെ കോണ്‍ഗ്രസിനൊപ്പമായിരുന്നു. 2004- 2009 വരെ കോണ്‍ഗ്രസ് എംപിയായിരുന്നു.

ഗോവിന്ദ | ഫെയ്സ്ബുക്ക്

ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് കങ്കണ റണാവത്ത് ബിജെപിയില്‍ ചേരുന്നത്. മാണ്ഡിയില്‍ നിന്നാണ് താരം ലോക്സഭയിലേക്ക് മത്സരിക്കുന്നത്.

കങ്കണ റണാവത്ത് | ഫെയ്സ്ബുക്ക്

2009ലാണ് കിരണ്‍ ഖേര്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത്. ഛണ്ഡീഗഡില്‍ നിന്നുള്ള ബിജെപി എംപിയാണ്.

കിരണ്‍ ഖേര്‍ | ഫെയ്സ്ബുക്ക്

2019ലാണ് സണ്ണി ഡിയോള്‍ ബിജെപിയില്‍ ചേര്‍ന്നത്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ നിന്ന് മത്സരിച്ച് ജയിച്ചിരുന്നു.

സണ്ണി ഡിയോള്‍ | ഫെയ്സ്ബുക്ക്

തെലുങ്ക് ദേശം പാര്‍ട്ടിക്കൊപ്പമായിരുന്നു ജയപ്രഭ. 2019ലാണ് ബിജെപിയില്‍ ചേര്‍ന്നത്.

ജയപ്രഭ | ഫെയ്സ്ബുക്ക്

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്ന ഊര്‍മിള മണ്ഡോത്കര്‍ 2019ല്‍ ലോക്‌സഭയിലേക്ക് മത്സരിച്ചിരുന്നു. 2020ല്‍ ശിവസേനയ്‌ക്കൊപ്പം ചേര്‍ന്നു.

ഊര്‍മിള മണ്ഡോത്കര്‍ | ഫെയ്സ്ബുക്ക്

ശത്രുഘ്‌നന്‍ സിന്‍ഹ രണ്ട് തവണയാണ് കോണ്‍ഗ്രസിന്റെ കേന്ദ്രമന്ത്രിയായത്. രാജ്യസഭ എംപിയുമാണ്.

ശത്രുഘ്‌നന്‍ സിന്‍ഹ | ഫെയ്സ്ബുക്ക്

1984ലാണ് അമിതാഭ് ബച്ചൻ കോണ്‍ഗ്രസില്‍ ചേരുന്നത്. മൂന്നു വര്‍ഷത്തിന് ശേഷം രാജിവെച്ച അദ്ദേഹം ഇപ്പോള്‍ സമാജ്വാദി പാര്‍ട്ടിയെ ആണ് പിന്തുണയ്ക്കുന്നത്.

അമിതാഭ് ബച്ചൻ | ഫെയ്സ്ബുക്ക്