ശാരീരിക-മാനസിക ആരോഗ്യത്തിന് ലൈറ്റ് തെറാപ്പി

സമകാലിക മലയാളം ഡെസ്ക്

രാവിലെയും വൈകുന്നേരവുമുള്ള സൂര്യപ്രകാശം നിങ്ങളുടെ ശാരീരിക-മാനസികാവസ്ഥയെ മെച്ചപ്പെടുത്തും

സൂര്യപ്രകാശം തലച്ചോറിന് ജാഗ്രതയോടെ ഇരിക്കാനുള്ള സൂചന നല്‍കുന്നു. ഉറക്കം നിയന്ത്രിക്കാൻ ഇത് സഹായിക്കുന്നു

പ്രകാശം കണ്ണിലടിക്കുമ്പോള്‍ ശരീരം സെറോടോണ്‍ എന്ന ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കും. ഇത് മാനസികാവസ്ഥയെ സുസ്ഥിരമാക്കാൻ സഹായിക്കുന്നു

പ്രകാശം എൻഡോർഫിനിന്റെ ഉല്‍പാദനം കൂട്ടുന്നു. ഇത് ഉന്മേഷവും മെച്ചപ്പെട്ട മാനസികാവസ്ഥയും വർധിപ്പിക്കാൻ സഹായിക്കുന്നു

സൂര്യപ്രകാശം ശരീരത്തിലെ വിറ്റാമിന്‍ ഡിയുടെ ഉല്‍പാദനത്തില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഇത് പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും എല്ലുകളുടെ ആരോഗ്യത്തിനും ആവശ്യമാണ്