അച്ഛനെയും മകനെയും തോല്‍പ്പിച്ച നേതാവ്; തെരഞ്ഞെടുപ്പിലെ വമ്പന്‍ അട്ടിമറികള്‍

സമകാലിക മലയാളം ഡെസ്ക്

1971 ൽ കാസർകോട് ഇ കെ നായനാരെ അട്ടിമറിച്ച് 26-ാം വയസ്സിൽ രാഷ്ട്രീയത്തിലെ വരവറിയിച്ച കടന്നപ്പള്ളി രാമചന്ദ്രൻ. 28,404 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു കടന്നപ്പള്ളിയുടെ വിജയം

കടന്നപ്പള്ളി രാമചന്ദ്രൻ

1952 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ചിറയിന്‍കീഴ് മണ്ഡലത്തില്‍ തിരു-കൊച്ചി മുന്‍ പ്രധാനമന്ത്രി പറവൂര്‍ ടി കെ നാരായണപിള്ളയെ തോൽപ്പിച്ചത് ഇടതു സ്വതന്ത്രനായ യുവനേതാവ് വി പി നായർ. വിപി നായര്‍ക്ക് 16,904 വോട്ടുകളുടെ ഭൂരിപക്ഷം.

വി പി നായർ

1999 ല്‍ കണ്ണൂരില്‍ തുടര്‍ച്ചയായ അഞ്ചു വിജയങ്ങളുമായി വീണ്ടും മത്സരത്തിനെത്തിയ മുല്ലപ്പള്ളി രാമചന്ദ്രനെ പരാജയപ്പെടുത്തി എസ്എഫ്‌ഐ നേതാവ് എപി അബ്ദുള്ളക്കുട്ടി. അബ്ദുള്ളക്കുട്ടി രാഷ്ട്രീയ കേരളത്തിലെ അത്ഭുതക്കുട്ടിയായി മാറി.

എപി അബ്ദുള്ളക്കുട്ടി

1980 ൽ ജനതാപാർട്ടിയുടെ അരങ്ങിൽ ശ്രീധരനെ തോൽപ്പിച്ച് സിപിഎമ്മിന്റെ മുതിർന്ന നേതാവ് ഇ കെ ഇമ്പിച്ചിബാവ

ഇ കെ ഇമ്പിച്ചിബാവ

തെരഞ്ഞെടുപ്പുകളില്‍ അച്ഛനെയും മകനെയും പരാജയപ്പെടുത്തിയ നേതാവ്. കെ കരുണാകരനെയും മകന്‍ കെ മുരളീധരനെയും തോല്‍പ്പിച്ച സിപിഐയുടെ വിവി രാഘവന്‍

വിവി രാഘവന്‍