പടര്‍ന്നു പിടിച്ച് വൈറല്‍പനി; അണുബാധയെ അകറ്റിനിര്‍ത്താന്‍ ഇക്കാര്യങ്ങള്‍ ശീലമാക്കാം

സമകാലിക മലയാളം ഡെസ്ക്

കൈകളുടെ ശുചിത്വം

ശ്വാസകോശ സംബന്ധമായ അണുബാധകൾ ഉണ്ടാകാനുള്ള സാധ്യത ലഘൂകരിക്കുന്നതിന് സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ നന്നായി കഴുകുന്നത് അത്യന്താപേക്ഷിതമാണ്

അടുത്ത സമ്പർക്കം ഒഴിവാക്കുക

വായുവിലൂടെ പകരുന്ന വൈറസുകളുമായുള്ള സമ്പർക്കം കുറയ്ക്കുന്നതിന് രോഗികളുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കുക

മാസ്‌കപ്പ്

മാസ്‌കുകൾ ധരിക്കുന്നത് അണുക്കൾ ഉള്ളിൽ കയറാതിരിക്കാൻ സഹായിക്കുന്നു

സാമൂഹിക അകലം

രോ​ഗികളിൽ നിന്ന് അണുബാധ വായുവിലൂടെ പകരാനുള്ള സാധ്യത കുറയ്ക്കുന്നതിന് സുരക്ഷിതമായ അകലം പാലിക്കുക

സുരക്ഷിതമായ ഉപഭോഗ രീതികൾ

ഹെപ്പറ്റൈറ്റിസ് എ, ഹെപ്പറ്റൈറ്റിസ് ഇ, വൈറൽ ഗ്യാസ്ട്രോഎൻറൈറ്റിസ് തുടങ്ങിയ അണുബാധകൾ തടയുന്നതിന് നന്നായി പാകം ചെയ്ത ഭക്ഷണങ്ങളും ശുദ്ധജലവും ഉപയോ​ഗിക്കുക

നന്നായി കഴുകുക

ഉപയോഗിക്കുന്നതിന് മുമ്പ് പഴങ്ങളും പച്ചക്കറികളും ശരിയായി കഴുകുന്നത് അണുക്കളെ ഇല്ലാതാക്കുന്നു