അമ്പോ, ചൂട് സഹിക്കാൻ വയ്യ! വീട്ടിലിരിക്കുമ്പോള്‍ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

സമകാലിക മലയാളം ഡെസ്ക്

അയഞ്ഞ കോട്ടൻ വസ്ത്രങ്ങൾ ഉപയോ​ഗിക്കുക, ചർമ്മത്തെ ഈർപ്പമുള്ളതാക്കാൻ നനഞ്ഞ തുണി ഉപയോ​ഗിച്ച് ഇടയ്ക്ക് തുടച്ചു കൊടുക്കാം.

കർട്ടനുകളും ഫാനുകളും എസിയും ഉപയോ​ഗിച്ച് വീടിനുള്ളിൽ തണുപ്പ് നിലനിർത്തണം. രാത്രിയിൽ തണുത്ത കാറ്റ് കയറുന്നതിന് കർട്ടനുകൾ തുറന്നിടാനും മറക്കരുത്.

വീട്ടിൽ എപ്പോഴും ഒരു എമർജൻസി കിറ്റ് കരുതണം. ഓറൽ റീഹൈഡ്രേഷൻ ഉപ്പ് പാക്കറ്റുകൾ, വാട്ടർ ബോട്ടിലുകൾ, ടവലുകൾ, തെർമോമീറ്റർ എന്നിവ വീട്ടിൽ സൂക്ഷിക്കണം.

ദിവസം മുഴുവൻ ജലാംശം നിലനിർത്താൻ വെള്ളം നന്നായി കുടിക്കണം. കഠിനമായ ചൂടിൽ ജോലി ചെയ്യുമ്പോൾ അല്ലെങ്കിൽ വർക്കൗട്ട് ചെയ്യുമ്പോള്‍ വെള്ളം നിറച്ച കുപ്പി കരുതാം.

ചൂടിനെ ചെറുക്കാന്‍ വീടിനുള്ളില്‍ ഇന്‍ഡോര്‍ ചെടികള്‍ വളര്‍ത്തുന്നത് നല്ലതാണ്