ആരോ​ഗ്യമുള്ള ശരീരവും മനസ്സും; പാലിക്കാം ഈ അഞ്ച് നിയമങ്ങൾ

സമകാലിക മലയാളം ഡെസ്ക്

പോഷകസമൃദ്ധമായ ഭക്ഷണം ഡയറ്റിൽ ഉൾപ്പെടുത്തുക

ആരോ​ഗ്യമുള്ള ഒരു ശരീരത്തിന് പോഷക​ഗുണമുള്ള ഭക്ഷണം കഴിക്കണമെന്നത് നിർബന്ധമാണ്. അത് പല ആരോഗ്യപ്രശ്നങ്ങളിൽ നിന്നും നിങ്ങളെ സംരക്ഷിക്കും

വ്യായാമം പതിവാക്കാം

ശരീരം അനങ്ങാത്തതാണ് പല ആരോ​ഗ്യ പ്രശ്നങ്ങളുടെയും പ്രധാന കാരണം. ശരീരഭാരം നിലനിർത്തുന്നതിനും ഹൃദയാരോ​ഗ്യം മെച്ചപ്പെടുത്തുന്നതിനും വ്യായാമം മുടക്കരുത്

ഉറക്കത്തിന് മുൻ​ഗണന നൽകാം

ഉറക്കം നിങ്ങളുടെ ശരീരിക-മാനസിക പ്രശ്നങ്ങളെ പരിഹരിക്കും

പതിവ് വൈദ്യ പരിശോധന

ചികിത്സയേക്കാൾ നല്ലത് പ്രതിരോധമാണ്. പതിവ് പരിശോധനകൾ ആരോഗ്യപ്രശ്നങ്ങൾ തടയാനും നേരത്തെ രോ​ഗം നിർണയിക്കാനും സഹായിക്കും

മാനസികാരോ​ഗ്യം ശ്രദ്ധിക്കുക

നിങ്ങളുടെ മൊത്തിലുള്ള ആരോ​ഗ്യത്തിന്റെ അടിസ്ഥാനം നിങ്ങളുടെ മാനസികാരോ​ഗ്യമാണ്. ദൈനംദിന അടിസ്ഥാനത്തിൽ നിങ്ങളുടെ വൈകാരിക ആരോഗ്യം വിലയിരുത്തേണ്ടത് വളരെ പ്രധാനമാണ്.