133 വർഷത്തെ മഹിത ചരിത്രം; ഒടുവിൽ മുഹമ്മദൻ എസ്‍സിക്ക് ഐ ലീ​ഗ് കിരീടം

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലെ 133 വർഷത്തെ മഹിത പാരമ്പര്യത്തിന്റെ പേര്. മുഹമ്മദൻ എസ്‍സി ആദ്യമായി ഐ ലീ​ഗ് കിരീടം സ്വന്തമാക്കി. അടുത്ത സീസണിലെ ഐഎസ്എൽ യോ​ഗ്യതയും കൊൽക്കത്തൻ ടീം ഉറപ്പിച്ചു.

ട്വിറ്റര്‍

ഷില്ലോങ് ലജോങിനെതിരായ പോരാട്ടത്തിൽ 1-2ന്റെ വിജയം നേടിയാണ് ടീം ചരിത്രത്തിലാദ്യമായി ഐ ലീ​ഗ് കിരീടം സ്വന്തമാക്കിയത്.

ട്വിറ്റര്‍

23 കളിയിൽ 43 ​ഗോളുകൾ വലയിലാക്കിയാണ് ടീമിന്റെ മുന്നേറ്റം. സീസണിൽ ഒറ്റ മത്സരം മാത്രം തോറ്റു. 15 ജയം, 7 സമനില, ഒരു തോൽവി സഹിതം 52 പോയിന്റുകള്‍. സീസണിൽ ഒരു കളി ബാക്കിയുണ്ട്.

ട്വിറ്റര്‍

പോയിന്റ് അടിസ്ഥാനത്തിലാണ് ടീം കിരീടമുറപ്പിച്ചത്. 2022ൽ പുറത്താക്കി പിന്നീട് 2023ൽ തിരിച്ചെത്തി റഷ്യൻ പരിശീലകൻ ആന്ദ്രെ ചെർണിഷോവാണ് ടീമിന്റെ പരിശീലകൻ

ട്വിറ്റര്‍

പട്ടികയിൽ രണ്ടാമതുള്ള ശ്രീനിധി ഡക്കാന് 44 പോയിന്റുകൾ. ഒരു കളി കുറവാണെങ്കിലും ഇനി ശേഷിക്കുന്ന രണ്ട് പോരാട്ടങ്ങൾ ജയിച്ചാലും ശ്രീനിധി പോയിന്റ് പട്ടികയിൽ ഒന്നാമതെത്തില്ല.

ട്വിറ്റര്‍