കേരളത്തില്‍ നിന്ന് ലോക്‌സഭയില്‍ എത്തിയത് 13 വനിതകള്‍; മൂന്ന് തവണ ജയിച്ചത് ഒരേ ഒരാള്‍

സമകാലിക മലയാളം ഡെസ്ക്

പതിനേഴാം ലോക്‌സഭയിലേക്ക് കേരളത്തില്‍ നിന്ന് ജയിച്ചത് രമ്യാ ഹരിദാസ് മാത്രം. ആലത്തൂരില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റിലായിരുന്നു വിജയം

സുശീല ഗോപാലന്‍ മാത്രമാണ് കേരളത്തില്‍ നിന്ന് മൂന്ന് തവണ ലോക്‌സഭയില്‍ എത്തിയ ഒരേ ഒരംഗം. സംസ്ഥാനം രൂപീകരിച്ച ശേഷം സംസ്ഥാനത്ത് നിന്ന് ആദ്യമായി ലോക്‌സഭയിലെത്തിയ വനിത

ഏറ്റവും കൂടുതല്‍ വനിതകളെ കേരളത്തില്‍ നിന്നും പാര്‍ലമെന്റില്‍ എത്തിച്ചത് സിപിഎം ആണ്. 2004ല്‍ സതീദേവിയും സിഎസ് സുജാതയും ലോക്‌സഭയിലെത്തി. രണ്ട് തവണ മാത്രമാണ് രണ്ട് വനിതകള്‍ ലോക്‌സഭയിലെത്തിയത്‌

മേയറായ ശേഷം സംസ്ഥാനത്ത് നിന്ന് ലോക്‌സഭയിലെത്തിയ ആദ്യവനിത. വടകര മണ്ഡലത്തില്‍ നിന്ന് സിപിഎമ്മിനെ പ്രതിനിധീകരിച്ച് രണ്ട് തവണ പാര്‍ലമെന്റില്‍ എത്തി

പതിനാലാം ലോകസഭയിലേക്ക് വടകരയിൽ നിന്ന് തെരഞ്ഞെടുത്തു. തുടര്‍ച്ചയായ വിജയം ലക്ഷ്യമിട്ട് ഇറങ്ങിയ തെരഞ്ഞെടുപ്പില്‍ മുല്ലപ്പളളി രാമചന്ദ്രനോട് പരാജയപ്പെട്ടു