വന്‍ ബജറ്റില്‍ ഒരുങ്ങിയ 5 ഇന്ത്യന്‍ സിനിമകള്‍

സമകാലിക മലയാളം ഡെസ്ക്

2.0

രജനീകാന്തിനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്ത ചിത്രമാണ് 2.0. 570 കോടി രൂപ മുടക്കിയാണ് ചിത്രം ഒരുക്കിയത്. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മുതല്‍മുടക്കില്‍ ഒരുക്കിയ ചിത്രമാണിത്

ആര്‍ആര്‍ആര്‍

ഓസ്‌കറില്‍ ഇന്ത്യയുടെ അഭിമാനമായി മാറിയ ചിത്രമാണ് ആര്‍ആര്‍ആര്‍. എസ്എസ് രാജമൗലി സംവിധാനം ചെയ്ത ചിത്രത്തിന്റെ ബജറ്റ് 550 കോടിയായിരുന്നു.

ആദിപുരുഷ്

പ്രഭാസിനെ നായകനാക്കി ഓം റൗട്ട് സംവിധാനം ചെയ്ത ചിത്രം. 500 കോടിയായിരുന്നു ചിത്രത്തിന്റെ മുതല്‍ മുടക്ക്. എന്നാല്‍ ബോക്‌സ്ഓഫിസില്‍ വന്‍ പരാജയമായി ചിത്രം മാറി.

ദി ഗുഡ് മഹാരാജ

വികാഷ് വര്‍മ സംവിധാനം ചെയ്ത ചിത്രം. മഹാരാജ ജാം സാഹിബ് ദിഗ്വിജയ് സിങ്ജി രഞ്ജിത് സിങ്ഡി ജഡേജയുടെ ജീവിതമാണ് ചിത്രത്തില്‍ പറഞ്ഞത്. സഞ്ജയ് ദത്ത് പ്രധാന വേഷത്തിലെത്തിയ ചിത്രം 400 കോടി മുതല്‍ മുടക്കിലാണ് ഒരുക്കിയത്.

സാഹോ

2019ല്‍ പ്രഭാസ് നായകനായി എത്തിയ ചിത്രം. സുജീത് സംവിധാനം ചെയ്ത ചിത്രം 350 കോടി മുടക്കിയാണ് ഒരുക്കിയത്.