ഫോണിന് തകരാര്‍ സംഭവിച്ചോ?, സര്‍വീസ് സെന്ററില്‍ കൊടുക്കുന്നതിന് മുന്‍പ് ഇത് മറക്കരുത്!

സമകാലിക മലയാളം ഡെസ്ക്

ആവശ്യമില്ലാത്ത സമയത്ത് ഫോണിൽ ബ്ലൂടൂത്ത് ഓഫ് ആണെന്ന് ഉറപ്പ് വരുത്തണം. ഫോണിൽ നുഴഞ്ഞുകയറാൻ ഹാക്കർമാർക്ക് അവസരം നൽകരുത്

ബാങ്കിങ് ആപ്പുകള്‍ ഉപയോഗിച്ച് കഴിഞ്ഞാല്‍ ലോഗ് ഔട്ട് ചെയ്യാന്‍ മറക്കരുത്, ലോഗ് ഔട്ട് ചെയ്യാതെ ആപ്പ് ക്ലോസ് ചെയ്യുന്നത് സുരക്ഷാഭീഷണി സൃഷ്ടിക്കുന്നു

പബ്ലിക് വൈ ഫൈ നെറ്റ് വർക്കുകളിൽ ബാങ്കിങ് ആപ്പുകൾ ഉപയോഗിക്കരുത്. ഹാക്കർമാർ നുഴഞ്ഞുകയറാൻ സാധ്യത

ഓരോ ആപ്പിനും വ്യത്യസ്ത പിൻ നൽകുന്നത് സുരക്ഷയ്ക്ക് നല്ലതാണ്. ഫോൺ ദുരുപയോഗം ചെയ്യുന്നത് ഒഴിവാക്കാം

ഫോണിന് കേടുപാടുകള്‍ സംഭവിച്ചാല്‍ ബാങ്കിങ് ആപ്പുകള്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം മാത്രം സര്‍വീസ് സെന്ററില്‍ നല്‍കുക