ക്ലാസിക്കുകളുടെ സ്രഷ്ടാവ്, ​ഗാന്ധിമതി ബാലന്റെ സിനിമകൾ

സമകാലിക മലയാളം ഡെസ്ക്

1982ൽ പുറത്തിറങ്ങിയ ഇത്തിരി നേരം ഒത്തിരി കാര്യം എന്നീ ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് അരങ്ങേറുന്നത്. ബാലചന്ദ്ര മേനോനാണ് ചിത്രം സംവിധാനം ചെയ്തത്.

ഇത്തിരി നേരം ഒത്തിരി കാര്യം

ഗാന്ധിമതി ഫിലിംസിന്റെ ബാനറിൽ 1983ൽ പുറത്തിറങ്ങിയ ചിത്രമാണ് ആദാമിന്റെ വാരിയെല്ല്, കെജി ജോർജാണ് ചിത്രം സംവിധാനം ചെയ്തത്.

ആദാമിന്റെ വാരിയെല്ല്

മലയാളത്തിലെ മികച്ച ക്ലാസിക്കുകളിൽ ഒന്നായ തൂവാനത്തുമ്പികൾ നിര്‍മിച്ചത് ​ഗാന്ധിമതി ബാലനായിരുന്നു. പത്മരാജൻ ആണ് ചിത്രം സംവിധാനം ചെയ്തത്.

തൂവാനത്തുമ്പികൾ

കെജി ജോര്‍ജിന്റെ സംവിധാനത്തില്‍ 1984ല്‍ പുറത്തിറങ്ങിയ ചിത്രമാണ് പഞ്ചവടിപ്പാലം. ഇന്നും ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ചിത്രമാണ്.

പഞ്ചവടിപ്പാലം

വേണു നാഗവള്ളി സംവിധാനം ചെയ്ത സുഖമോ ദേവി പുറത്തിറങ്ങിയത് 1986ലാണ്. മോഹന്‍ലാല്‍, ശങ്കര്‍, ഗീത, ഉര്‍വശി എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്.

സുഖമോ ദേവി

1988ല്‍ പുറത്തിറങ്ങിയ മൂന്നാം പക്കം സംവിധാനം ചെയ്തത് പത്മരാജനാണ്. തിലകനും ജയറാമുമാണ് പ്രധാന വേഷത്തിലെത്തിയത്.

മൂന്നാം പക്കം

1990ൽ പുറത്തിറങ്ങിയ ഈ തണുത്ത വെളുപ്പാൻ കാലത്ത് ആണ് ഗാന്ധിമതിയുടെ അവസാന സിനിമ. പത്മരാജന്റെ തിരക്കഥയിൽ ജോഷിയാണ് ചിത്രം സംവിധാനം ചെയ്തത്.

ഈ തണുത്ത വെളുപ്പാൻ കാലത്ത്