തെന്നിന്ത്യൻ മനം കവർന്ന മലയാളി നടിമാർ

സമകാലിക മലയാളം ഡെസ്ക്

തിരുവല്ലക്കാരിയായ നയന്‍താര സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത് മലയാളത്തിലാണ്. മനസ്സിനക്കരയിലൂടെ ആയിരുന്നു ആദ്യ ചിത്രം. പിന്നീട് തമിഴിലെ ഗ്ലാമര്‍ താരമായി വളരുകയായിരുന്നു. ഇപ്പോള്‍ തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നാണ് അറിയപ്പെടുന്നത്.

നയന്‍താര | ഇന്‍സ്റ്റഗ്രാം

കൊച്ചിയിലാണ് അസിന്‍ ജനിച്ചത്. സത്യന്‍ അന്തിക്കാടിന്റെ നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക ആയിരുന്നു ആദ്യ ചിത്രം. തമിഴിലെ എം കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മിയുടെ വിജയമാണ് അസിനെ തെന്നിന്ത്യയുടെ പ്രിയങ്കരിയാക്കുന്നത്. തമിഴിലെ സൂപ്പര്‍താരങ്ങളുടെ നായികയായി എത്തിയ താരം ബോളിവുഡിലും തിളങ്ങി.

അസിന്‍ | ഇന്‍സ്റ്റഗ്രാം

എറണാകുളം സ്വദേശിയായ അമല പോള്‍ നീലത്താമര എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. ചെറിയ കഥാപാത്രങ്ങളില്‍ അഭിനയിച്ചിരുന്ന താരം പ്രശസ്തിയില്‍ എത്തുന്നത് തമിഴ് ചിത്രം മൈനയിലൂടെയാണ്. ചിത്രത്തിലൂടെ മികച്ച നടിക്കുള്ള തമിഴ്‌നാട് സ്റ്റേറ്റ് അവാര്‍ഡും താരത്തിന് ലഭിച്ചു. പിന്നീട് തെന്നിന്ത്യയില്‍ സജീവമാവുകയായിരുന്നു.

അമല പോള്‍ | ഇന്‍സ്റ്റഗ്രാം

മലയാളിയായ നിത്യ മേനോന്‍ തന്റെ സിനിമ കരിയര്‍ ആരംഭിക്കുന്നത് ആകാശഗോപുരം എന്ന ചിത്രത്തിലൂടെയാണ്. പിന്നീട് തമിഴിലും തെലുങ്കിലും ശ്രദ്ധേയയാവുകയായിരുന്നു.

നിത്യ മേനോന്‍ | ഇന്‍സ്റ്റഗ്രാം

മലയാളം നടി മേനകയുടേയും നിര്‍മാതാവ് സുരേഷ് കുമാറിന്റേയും മകളാണ് കീര്‍ത്തി സുരേഷ്. പ്രിയദര്‍ശന്‍- മോഹന്‍ലാല്‍ ചിത്രം ഗീതാജ്ഞലിയിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്. പിന്നീട് ഇത് എന്ന മായം എന്ന തമിഴ് ചിത്രം ഹിറ്റായതോടെ കീര്‍ത്തി ശ്രദ്ധേയയാവുകയായിരുന്നു. തെലുങ്ക് ചിത്രം മഹാനടിയിലൂടെ മികച്ച നടിക്കുന്ന ദേശിയ പുരസ്‌കാരവും നേടി.

കീര്‍ത്തി സുരേഷ് | ഇന്‍സ്റ്റഗ്രാം

തൃശൂര്‍ ഇരിങ്ങാലക്കുടയിലാണ് അനുപമ ജനിച്ചത്. നിവിന്‍ പോളി ചിത്രം പ്രേമത്തിലെ മേരി എന്ന കഥാപാത്രത്തിലൂടെയാണ് അനുപമ പ്രേക്ഷക ശ്രദ്ധ നേടുന്നത്. പിന്നീട് തെലുങ്കിലേക്ക് ചുവടുമാറ്റിയ താരം അവിടെ ശ്രദ്ധിക്കപ്പെടുകയായിരുന്നു.

അനുപമ | ഇന്‍സ്റ്റഗ്രാം

പ്രമുഖ ഛായാഗ്രാഹകന്‍ കെയു മോഹനന്റെ മകളാണ് മാളവിക മോഹനന്‍. ദുല്‍ഖര്‍ സല്‍മാന്റെ നായികയായി പട്ടം പോലെയിലൂടെയാണ് നായികയായി എത്തുന്നത്. മജീദ് മജീദിന്റെ ഹിന്ദി ചിത്രം ബിയോണ്ട് ദി ക്ലൗഡിലൂടെ പ്രേക്ഷക പ്രശംസ നേടി. തമിഴിലും ബോളിവുഡിലും ശ്രദ്ധേയയാണ്.

മാളവിക മോഹനന്‍ | ഇന്‍സ്റ്റഗ്രാം