എങ്ങനെ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാം?

സമകാലിക മലയാളം ഡെസ്ക്

ആദ്യം ആദായ നികുതി ഇ- ഫയലിങ് പോര്‍ട്ടലില്‍ കയറുക, രജിസ്റ്റര്‍ ചെയ്യാത്തവര്‍ രജിസ്റ്റര്‍ ചെയ്യുക, അല്ലെങ്കില്‍ ലോഗിന്‍ ചെയ്യുക

ആദ്യം ഇ- ഫയല്‍ തെരഞ്ഞെടുക്കുക, പിന്നാലെ 'income tax returns ' , 'file income tax return ' എന്നിവയിലേക്ക് പോകുക

അസസ്‌മെന്റ് വര്‍ഷമായ 2024-25 തെരഞ്ഞെടുത്ത ശേഷം ഓണ്‍ലൈനില്‍ ക്ലിക്ക് ചെയ്യുക. സ്റ്റാര്‍ട്ട് ന്യൂ ഫയലിങ് തെരഞ്ഞെടുത്തശേഷം മുന്നോട്ടുപോകുക

ഐടിആര്‍- വണ്‍ തെരഞ്ഞെടുക്കുക, റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള ഉചിതമായ കാരണം തെരഞ്ഞെടുത്ത ശേഷം മുന്നോട്ടുപോകുക. പേര്, പാന്‍, ആധാര്‍ നമ്പര്‍, കോണ്‍ടാക്ട് വിവരങ്ങള്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവ നല്‍കുക

എല്ലാ ഉറവിടങ്ങളില്‍ നിന്നുള്ള വരുമാനം വെളിപ്പെടുത്തുക, 80സി, 80 ഡി പ്രകാരം ഇളവുകള്‍ക്ക് അര്‍ഹതയുണ്ടെങ്കില്‍ ക്ലെയിം ചെയ്യുക

നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നികുതിബാധ്യത കാണിക്കും.തെറ്റുകള്‍ കടന്നുകൂടിയിട്ടുണ്ടോ എന്ന് അറിയാന്‍ വീണ്ടും പരിശോധിക്കുന്നത് നല്ലതാണ്. അവസാനം റിട്ടേണ്‍ ഇ- വെരിഫൈയ്ക്ക് വിധേയമാക്കുക.