മോഹന്‍ലാലിന്റെ മികച്ച അഞ്ച് അന്യഭാഷ ചിത്രങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

ഇരുവര്‍

തമിഴ്‌നാട് മുഖ്യമന്ത്രിയും സൂപ്പര്‍താരവുമായിരുന്ന എംജിആറിന്റെ ജീവിതത്തെ ആസ്പദമാക്കി മണി രത്‌നം സംവിധാനം ചെയ്ത ചിത്രം. എംജിആറിന്റെ വേഷത്തിലാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തിയത്. താരത്തിന്റെ പ്രകടനം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു

കമ്പനി

മോഹന്‍ലാലിന്റെ ഹിന്ദിയിലേക്കുള്ള അരങ്ങേറ്റ ചിത്രമായിരുന്നു കമ്പനി. രാം ഗോപാല്‍ വര്‍മ സംവിധാനം ചെയ്ത ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് താരം എത്തിയത്. 2002ലാണ് ചിത്രം റിലീസ് ചെയ്തത്.

ജനത ഗ്യാരേജ്

2016ല്‍ തെലുങ്കില്‍ വമ്പന്‍ വിജയമായി മാറിയ ചിത്രമാണ് ജനത ഗ്യാരേജ്. ആക്ഷന്‍ ത്രില്ലറില്‍ ജൂനിയര്‍ എന്‍ടിആറാണ് നായകനായി എത്തിയത്. ഉണ്ണി മുകുന്ദനും പ്രധാന വേഷത്തിലെത്തിയിരുന്നു.

ഉന്നൈ പോല്‍ ഒരുവന്‍

കമല്‍ ഹാസന്‍ നായകനായി എത്തിയ ചിത്രത്തില്‍ ശക്തമായ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തിയത്. പൊലീസ് ഉദ്യോഗസ്ഥനായിട്ടായിരുന്നു മോഹന്‍ലാലിന്റെ വേഷം.

ജില്ല

മോഹന്‍ലാലും വിജയും ഒന്നിച്ച സൂപ്പര്‍ഹിറ്റ് ചിത്രമാണ് ജില്ല. ശിവന്‍ എന്ന ഗുണ്ടാ നേതാവായാണ് മോഹന്‍ലാല്‍ എത്തിയത്. 2014ല്‍ റിലീസ് ചെയ്ത ചിത്രം വമ്പന്‍ ഹിറ്റായിരുന്നു.