കുട്ടിക്കാലത്ത് ആലിയയുടെ മനസ്സില്‍ കയറിയ രാജകുമാരന്‍, പവര്‍ കപ്പിളിന്റെ പ്രണയകഥ

സമകാലിക മലയാളം ഡെസ്ക്

രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് ബോളിവുഡിലെ പവര്‍ കപ്പിള്‍സായ ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും

രണ്‍ബീറും ആലിയയും | ഫെയ്സ്ബുക്ക്

ആലിയയ്ക്ക് രണ്‍ബീറിനോടുള്ള ക്രഷ് ആരംഭിക്കുന്നത് വളരെ ചെറിയ പ്രായത്തിലാണ്. ആദ്യ കാഴ്ചയില്‍ തന്നെ തന്റെ ബിഗ്ഗസ്റ്റ് ക്രഷായി രണ്‍ബീര്‍ എന്നാണ് ആലിയ പിന്നീട് പറഞ്ഞിട്ടുള്ളത്.

രണ്‍ബീറും ആലിയയും | ഫെയ്സ്ബുക്ക്

സഞ്ജയ് ലീല ബന്‍സാലിയുടെ ബ്ലാക്കിന്റെ സെറ്റില്‍ വച്ചായിരുന്നു രണ്‍ബീറിനെ ആദ്യമായി ആലിയ കാണുന്നത്. ആ സമയത്ത് ബന്‍സാലിയുടെ അസിസ്റ്റന്റ് ആയിരുന്നു.

രണ്‍ബീറും ആലിയയും | ഫെയ്സ്ബുക്ക്

പിന്നീട് സിനിമയില്‍ എത്തിയപ്പോള്‍ പല സ്ഥലത്തുവച്ച് ഇരുവരും കണ്ടുമുട്ടിയെങ്കിലും സഹപ്രവര്‍ത്തകര്‍ മാത്രമായി ഒതുങ്ങി. അയാന്‍ മുഖര്‍ജിയുടെ ബ്രഹ്മാസ്ത്രയില്‍ നായകനും നായികയുമായി എത്തിയതോടെയാണ് ഇരുവരുടേയും പ്രണയം പൂവിടുന്നത്.

രണ്‍ബീറും ആലിയയും | ഫെയ്സ്ബുക്ക്

ആദ്യം ഇരുവരും തങ്ങളുടെ ബന്ധം രഹസ്യമായി സൂക്ഷിച്ചെങ്കിലും സോനം കപൂറിന്റെ വിവാഹ റിസപ്ഷനില്‍ ഒന്നിച്ചെത്തി ആരാധകരെ ഞെട്ടിക്കുകയായിരുന്നു.

രണ്‍ബീറും ആലിയയും | ഫെയ്സ്ബുക്ക്

അഞ്ച് വര്‍ഷത്തോളം നീണ്ട പ്രണയത്തിന് ശേഷം 2022 ഏപ്രിലിലാണ് ഇരുവരും വിവാഹിതരാവുന്നത്. ആടുത്ത വര്‍ഷം ഇരുവര്‍ക്കും റഹ എന്ന മകള്‍ പിറന്നു.

രണ്‍ബീറും ആലിയയും | ഫെയ്സ്ബുക്ക്