ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്?; ഇക്കാര്യങ്ങള്‍ പരീക്ഷിച്ചു നോക്കൂ

സമകാലിക മലയാളം ഡെസ്ക്

നമ്മെ സന്തോഷമായി ഇരിക്കാൻ സഹായിക്കുന്ന ന്യൂറോട്രാന്‍സ്‌മിറ്ററാണ്‌ ഡോപ്പമിന്‍

ദിവസവും ശരീരത്തില്‍ ഇളം സൂര്യപ്രകാശം ഏല്‍പ്പിക്കുന്നത്‌ ഡോപ്പമിന്റെ അളവു വര്‍ധിപ്പിക്കും

പ്രോബയോട്ടിക്‌സ്‌ അടങ്ങിയ പുളിപ്പിച്ച ഭക്ഷണങ്ങള്‍ വയറിലെ ഗുണപ്രദമായ ബാക്ടീരിയകളുടെ വളര്‍ച്ചയെ പരിപോഷിപ്പിക്കുന്നു. വയര്‍ നന്നായിരിക്കുന്നത്‌ മൊത്തത്തില്‍ ജീവിതം നന്നായിരിക്കാന്‍ സഹായിക്കും.

സം​ഗീതം കേൾക്കുന്നത് ഡോപ്പമിന്‍ ഉത്‌പാദനം വര്‍ധിക്കാൻ സഹായിക്കും

നിത്യവുമുള്ള വ്യായാമം ശരീരത്തിന്റെ എന്ന പോലെ തന്നെ മനസ്സിന്റെ ആരോഗ്യത്തിനും പ്രധാനമാണ്‌

നല്ല ഉറക്കം ഡോപ്പമിന്‍ ഉത്‌പാദനം വര്‍ധിപ്പിക്കും